തെലങ്കാന MLA കോഴക്കേസ്: അന്വേഷണം ജഡ്ജിയുടെ മേല്‍നോട്ടത്തില്‍, ബാഹ്യ ഇടപെടല്‍ ഉണ്ടാകരുതെന്ന് കോടതി


തെലങ്കാന മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ തെളിവ് ഉയർത്തിക്കാട്ടുന്നു | Photo: Screengrab/ Mathrubhumi News

ഹൈദരബാദ്: തെലങ്കാനയിലെ ടി.ആര്‍.എസ് എം.എല്‍.എമാര്‍ക്ക് കോഴ വാഗ്ദാനം ചെയ്ത് കൂറുമാറ്റാന്‍ ശ്രമിച്ച കേസില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. കേസിന്റെ അന്വേഷണം ഒരു സിറ്റിംഗ് ജഡ്ജിയുടെ മേല്‍നോട്ടത്തിലാക്കണമെന്ന് കോടതിയുടെ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. തെലങ്കാന ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചാണ് ഉത്തരവിട്ടത്.

അന്വേഷണ വിവരങ്ങള്‍ പുറത്ത് പോകരുതെന്ന കര്‍ശന നിര്‍ദേശവും കോടതി നല്‍കിയിട്ടുണ്ട്. ഇതില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടാകാന്‍ പാടില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല വഹിക്കുന്ന ഹൈദരബാദ് പോലീസ് കമ്മീഷണര്‍ സി.വി ആനന്ദിനായിരിക്കും കോടതി ഉത്തരുവുകള്‍ നടപ്പാക്കുന്നതിന്റെ ചുമതല.



ഭരണരാഷ്ട്രീയ നേതൃത്വങ്ങളുമായി കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചര്‍ച്ച ചെയ്യരുതെന്നും, അന്വേഷണ പുരോഗതി മുദ്രവെച്ച കവറില്‍ സിറ്റിംഗ് ജഡ്ജിക്ക് സമയാസമയങ്ങളില്‍ കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു. ബി.ജെ.പി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. കേസുമായി ബന്ധപ്പെട്ട് പോലീസ് സംഘം കൊച്ചിയിലടക്കമെത്തി അന്വേഷിച്ചിരുന്നു.

Content Highlights: telengana mla bribery case under supervision of sitting judge


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


s rajendran

1 min

വീട് പുറമ്പോക്ക് ഭൂമിയില്‍, ഏഴുദിവസത്തിനകം ഒഴിയണം; എസ്. രാജേന്ദ്രന് റവന്യൂവകുപ്പിന്റെ നോട്ടീസ്

Nov 26, 2022

Most Commented