നാലു വയസ്സുകാരിയെ ക്രൂരപീഡനത്തിനിരയാക്കി ഡ്രൈവര്‍; തെലങ്കാനയില്‍ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്


പ്രതീകാത്മക ചിത്രം. photo: reuters

ഹൈദരാബാദ്: നാലു വയസ്സുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കിയതിനെത്തുടര്‍ന്ന് സ്വകാര്യ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് തെലങ്കാന സര്‍ക്കാര്‍. സ്‌കൂള്‍ പ്രധാനാധ്യാപകന്റെ ഡ്രൈവര്‍ സ്‌കൂളില്‍വെച്ച് കുട്ടിയെ രണ്ടുമാസം തുടര്‍ച്ചയായി ലൈംഗിക ചൂഷണത്തിനിരയാക്കിയതിനെത്തുടര്‍ന്നാണ് നടപടി. സ്‌കൂളിലെ വിദ്യാര്‍ഥികളെ മറ്റ് സ്‌കൂളുകളിലേക്ക് മാറ്റാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും തെലങ്കാന വിദ്യാഭ്യാസ മന്ത്രി സബിത ഇന്ദ്ര റെഡ്ഢി ഉത്തരവിട്ടു.

തെലങ്കാനയിലെ ബഞ്ചാര ഹില്‍സ് ഏരിയയിലെ എഴുന്നൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്വകാര്യ സ്‌കൂളാണ് അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചത്. സ്‌കൂള്‍ പ്രധാനാധ്യാപകന്റെ 34-കാരനായ ഡ്രൈവര്‍ നാലുവയസ്സുള്ള വിദ്യാര്‍ഥിയെ രണ്ടുമാസമായി ബലാത്സംഗം ചെയ്ത ക്രൂരത പുറത്തറിഞ്ഞതിനെത്തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ ഇയാളെ അറസ്റ്റ് ചെയ്തു. ഇയാളെക്കുറിച്ച് പ്രധാനാധ്യാപകന് പരാതി നല്‍കിയിരുന്നെങ്കിലും അദ്ദേഹം ചിരിച്ച് തള്ളിക്കളയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ സ്‌കൂളില്‍ നടത്തിയ പ്രതിഷേധത്തെത്തുടര്‍ന്ന് പ്രധാനാധ്യാപകനെയും അറസ്റ്റ് ചെയ്തു.



കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ രക്ഷിതാക്കള്‍ കുട്ടിയോട് അതേപ്പറ്റി ചോദിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ക്രൂരത പുറത്തറിഞ്ഞത്. ഇതോടെ രക്ഷിതാക്കള്‍ ഡ്രൈവറെ കൈയേറ്റം ചെയ്തു. തുടര്‍ന്ന് ബഞ്ചാര ഹില്‍സ് പോലീസ് സ്‌റ്റേഷനില്‍ ഇവര്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനിടെ, സ്‌കൂളിലെ സി.സി.ടി.വി. ക്യാമറകളെല്ലാം പ്രവര്‍ത്തനരഹിതമായിരിക്കുന്നതായി പോലീസ് കണ്ടെത്തി. സ്‌കൂളിലെ പ്രീ പ്രൈമറി വിഭാഗത്തില്‍ പലപ്പോഴും ഇയാള്‍ ഒരു അധ്യാപകനെപ്പോലെ ഇടപെട്ടിരുന്നതായും പോലീസ് കണ്ടെത്തി.

അതിനിടെ സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുന്നതിനും നിലവിലെ വ്യവസ്ഥകളിലെ പോരായ്മകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനമായി വിദ്യാഭ്യാസ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ നിയോഗിച്ച് മന്ത്രി ഉത്തരവിറക്കി.

Content Highlights: Telangana rape case: Edu Minister directs cancellation of school


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented