-
ഹൈദരാബാദ്: തെലങ്കാനയിൽ കോവിഡ് രോഗികളെ ചികിത്സിക്കുന്ന സ്വകാര്യ ആശുപത്രികൾ വിവിധ സേവന നിരക്കുകൾ എഴുതി പ്രദർശിപ്പക്കണമെന്ന് നിർദേശം. ആശുപത്രിയിലെ പ്രധാനപ്പെട്ട സ്ഥലത്തുതന്നെ നിരക്കുകൾ അടങ്ങിയ പട്ടിക പ്രദർശിപ്പിക്കണം. കോവിഡ് ചികിത്സയ്ക്കെത്തുന്ന രോഗികളിൽ നിന്ന് ആശുപത്രികൾ വലിയ നിരക്ക് ഈടാക്കുന്നുവെന്ന പരാതികൾ വ്യാപകമായ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാരിന്റെ ഈ നിർദേശം.
ഉയർന്ന മരുന്നുകൾ, പിപിഇ കിറ്റ് എന്നിവയ്ക്ക് പരമാവധി എം.ആർ.പി വിലയിൽ കൂടുതൽ ഈടാക്കുവാൻ പാടില്ലെന്നും സ്വകാര്യ ആശുപത്രികൾക്ക് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഇവയുടെ വിലയും എഴുതി പ്രദർശിപ്പിക്കണം. എല്ലാ നിരക്കുകളും കാണിച്ചുള്ള കൃത്യമായ ബിൽ രോഗികൾക്ക് നൽകണമെന്നും നിർദേശമുണ്ട്.
തെലങ്കാന ആരോഗ്യമന്ത്രി എട്ടേല രാജേന്ദർ വ്യക്തമാക്കിയത് പ്രകാരം കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് 1039 പരാതികൾ ആരോഗ്യവകുപ്പിന് ലഭിച്ചിട്ടുണ്ട്. അമിത ബിൽ, മതിയായ ചികിത്സ സൗകര്യമില്ല, ചികിത്സ നിഷേധിക്കൽ, ഇൻഷുറൻസ് നിഷേധിക്കൽ തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുള്ളതാണ് ഈ പരാതികളിൽ ഏറേയും. ഈ സാഹചര്യത്തിലാണ് ചികിത്സ നിരക്ക് പ്രദർശിപ്പിക്കാനും എംആർപി വിലയിൽ കൂടുതൽ നിരക്ക് ഈടാക്കരുതെന്നുമുള്ള നിർദേശം സംസ്ഥാന സർക്കാർ സ്വകാര്യ ആശുപത്രികൾക്ക് നൽകിയത്.
content highlights;Telangana private hospitals told to display price charts, charge MRP for drugs and PPE
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..