കെ. ചന്ദ്രശേഖർ റാവു, തമിഴിസൈ സൗന്ദരരാജൻ | ഫോട്ടോ: പിടിഐ, മാതൃഭൂമി
ഹൈദരാബാദ്: തെലങ്കാന ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ കോടതിയിലേക്കും. ബജറ്റ് അവതരിപ്പിക്കുന്നതിന് ഗവര്‍ണര്‍ അനുമതി നല്‍കാത്ത സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി സമീപിച്ചിരിക്കുന്നത്. ബജറ്റ് അവതരണത്തിന് അനുമതി നല്‍കാന്‍ ഗവര്‍ണറോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.
നിയമസഭാ സമ്മേളനം ആരംഭിക്കുന്ന ഫെബ്രുവരി മൂന്നിന് ധനമന്ത്രി ടി. ഹരീഷ് റാവു ആണ് ബജറ്റ് അവതരിപ്പിക്കേണ്ടത്. ബജറ്റിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഫയല്‍ ജനുവരി 21-നുതന്നെ ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന് അയച്ചുനല്‍കിയിരുന്നു. ഇതുവരെ അനുമതി നല്‍കുകയോ അക്കാര്യത്തില്‍ വ്യക്തത വരുത്തുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
ഭരണഘടനാപരമായ പ്രശ്‌നം സംബന്ധിച്ച ഹര്‍ജിയായതിനാല്‍ അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഹര്‍ജി തിങ്കളാഴ്ച ഉച്ചയ്ക്ക് ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയാണ് സര്‍ക്കാരിനു വേണ്ടി ഹാജരാകുന്നത്.
Content Highlights: Telangana High Court to hear State’s petition on Governor’s approval for budget
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..