പ്രതീകാത്മകചിത്രം | Mathrubhumi archives
ഹൈദരാബാദ്: വധുവിന്റെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയ ഫര്‍ണിച്ചറുകള്‍ പഴയതാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് വിവാഹത്തില്‍നിന്ന് വരന്‍ പിന്മാറി. ബസ് ഡ്രൈവറായ വരന്‍ ഞായറാഴ്ച നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതേത്തുടര്‍ന്ന് വധുവിന്റെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വരന്റെ വീട്ടില്‍ ഇതുസംബന്ധിച്ച് അന്വേഷിക്കാനായെത്തിയപ്പോള്‍ വരന്റെ അച്ഛന്‍ അപമര്യാദയായി പെരുമാറിയതായി വധുവിന്റെ അച്ഛന്‍ പറഞ്ഞു. വരന്റെ വീട്ടുകാര്‍ സ്ത്രീധനമായി ആവശ്യപ്പെട്ടത് നല്‍കിയില്ലെന്നും നല്‍കിയ ഫര്‍ണിച്ചറുകള്‍ പഴകിയതാണെന്നും ആരോപിച്ചാണ് വിവാഹത്തില്‍നിന്ന് പിന്മാറിയത്. അതേസമയം വധുവിന്റെ അച്ഛന്‍ വിവാഹ സത്കാരത്തിനുവേണ്ടിയുള്ള ഒരുക്കങ്ങളെല്ലാം നടത്തിയിരുന്നു. ഇതിലേക്ക് ബന്ധുക്കളെയും മറ്റു അതിഥികളെയും ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ വരന്‍ വിവാഹത്തിന് പങ്കെടുത്തില്ലെന്നും വധുവിന്റെ അച്ഛന്‍ പറയുന്നു.
ഫര്‍ണിച്ചറുകള്‍ക്കൊപ്പംതന്നെ മറ്റു പലതും വരന്റെ വീട്ടുകാര്‍ സ്ത്രീധനമായി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ലഭിച്ചത്, ഉപയോഗിച്ചു പഴകിയ ഫര്‍ണിച്ചറുകളാണെന്നായിരുന്നു വരന്റെ വീട്ടുകാരുടെ ആരോപണം. സംഭവത്തില്‍ പോലീസ് സ്ത്രീധന നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Content Highlights: telangana groom calls off wedding over old furnitur in dowry
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..