സിന്‍ഹയെ സ്വീകരിക്കാന്‍ നേരിട്ടെത്തി കെസിആര്‍; തൊട്ടുപിന്നാലെയെത്തുന്ന മോദിയെ സ്വീകരിക്കാനെത്തില്ല


ഹൈദരാബാദിലെ ബേഗംപേട്ട് വിമാനത്താവളത്തില്‍ യശ്വന്ത് സിന്‍ഹയെ സ്വീകരിച്ച് ആനയിച്ച തെലങ്കാന മുഖ്യമന്ത്രിയും ടി.ആര്‍.എസ് അധ്യക്ഷനുമായി ചന്ദ്രശേഖര റാവു പ്രധാനമന്ത്രി മോദിയെ ഇത്തവണയും സ്വീകാരിക്കാനെത്തില്ല എന്നതാണ് ശ്രദ്ധേയം.

യശ്വന്ത് സിൻഹയെ വിമാനത്താവളത്തിൽ സ്വീകരിക്കുന്ന ചന്ദ്രശേഖര റാവു |ഫോട്ടോ:twitter.com/trspartyonline

ഹൈദരാബാദ്: തെലങ്കാന തലസ്ഥാനമായ ഹൈദരാബാദ് ശനിയാഴ്ച രണ്ട് പാര്‍ട്ടികളുടെ ശക്തിപ്രകടനത്തിന് വേദിയാകും. മഹാരാഷ്ട്രയില്‍ പ്രയോഗിച്ച് വിജയിച്ച തന്ത്രങ്ങളുടെ ബലത്തില്‍ തെലങ്കാന വഴി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പിടിക്കാനുള്ള ഒരുക്കത്തില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം ഇന്ന് ഹൈദരാബാദില്‍ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി തെലങ്കാനയില്‍ എത്തുന്നതിന് തൊട്ടുമുമ്പ് ഭരണകക്ഷിയായ ടിആര്‍എസ് രാഷ്ട്രപതി സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹക്ക് സ്വീകരണമൊരുക്കി കൊണ്ടാണ് ശക്തി കാണിക്കുന്നത്.

ഹൈദരാബാദിലെ ബേഗംപേട്ട് വിമാനത്താവളത്തില്‍ യശ്വന്ത് സിന്‍ഹയെ സ്വീകരിച്ച് ആനയിച്ച തെലങ്കാന മുഖ്യമന്ത്രിയും ടി.ആര്‍.എസ് അധ്യക്ഷനുമായി ചന്ദ്രശേഖര റാവു പ്രധാനമന്ത്രി മോദിയെ ഇത്തവണയും സ്വീകാരിക്കാനെത്തില്ല എന്നതാണ് ശ്രദ്ധേയം. യശ്വന്ത് സിന്‍ഹയും പ്രധാനമന്ത്രി മോദിയും ഒരേ വിമാനത്താവളത്തില്‍ മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് എത്തുന്നത്. ആറ് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ചെല്ലാതെ ചന്ദ്രശേഖര റാവു പ്രോട്ടോക്കോള്‍ പാലിക്കാതിരിക്കുന്നത്.

ഉച്ചയ്ക്ക് ശേഷം 2.55 ഓടെയാണ് പ്രധാനമന്ത്രി ഹൈദാരാബാദ് വിമാനത്താവളത്തിലെത്തുക. സംസ്ഥാന മൃഗസംരക്ഷണ ഫിഷറീസ് വകുപ്പ് മന്ത്രി തലസാനി ശ്രീനിവാസ് യാദവാണ് പ്രധാനമന്ത്രിയെ സ്വീകരിക്കുക എന്നാണ് തെലങ്കാന സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇതിന് രണ്ട് മണിക്കൂര്‍ മുമ്പായിട്ടെത്തിയ യശ്വന്ത് സിന്‍ഹയെ ചന്ദ്രശേഖര റാവു നേരിട്ട് പോയി സ്വീകരിക്കുകയും ചെയ്തു.

തുടര്‍ന്ന് ചന്ദ്രശേഖര റാവുവും സിന്‍ഹയും വിമാനത്താവളത്തില്‍ നിന്ന് ജല്‍ വിഹാറിലേക്ക് ബൈക്ക് റാലി നടത്തി. പ്രതിപക്ഷത്തിന്റെ സംയുക്ത രാഷ്ട്രപതി സ്ഥാനാര്‍ഥിയായ യശ്വന്ത് സിന്‍ഹയ്ക്ക് അവിടെ സ്വീകരണ സമ്മേളനമൊരുക്കിയിട്ടുണ്ട്.

ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി യോഗത്തെ വെല്ലുന്ന രീതിയില്‍ തന്നെയാണ് യശ്വന്ത് സിന്‍ഹക്കുള്ള സ്വീകരണ പോസ്റ്ററുകളും പരസ്യവും ടിആര്‍എസ് ഒരുക്കിയിരിക്കുന്നത്. ഹൈദരബാദ് നഗരത്തില്‍ ഇരുപാര്‍ട്ടികളുടേയും പോസ്റ്റര്‍ യുദ്ധമാണ്. ബിജെപി കേന്ദ്ര ഭരണ നേട്ടങ്ങളും ടിആര്‍എസ് സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടവും ഉയര്‍ത്തിയുള്ള കട്ടൗട്ടുകളാണ് സ്ഥാപിച്ചിട്ടുള്ളത്.

സംസ്ഥാനത്ത് ടി.ആര്‍.എസ്. സര്‍ക്കാരിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചുകഴിഞ്ഞെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ് പറഞ്ഞു. അധികാരം നഷ്ടമാകുമെന്ന ഭയമാണ് ടിആര്‍എസിനും ചന്ദ്രശേഖര റാവുവിനുമെന്ന് കേന്ദ്രമന്ത്രി ജി.കിഷന്‍ റെഡ്ഡി വ്യക്തമാക്കി. പൊതുപണം ഉപയോഗിച്ചാണ് അവര്‍ തങ്ങള്‍ക്കെതിരെ പരസ്യം ചെയ്യുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.

അടുത്തിടെയായി രണ്ടു തവണ പ്രധാനമന്ത്രി മോദി തെലങ്കാനയിലെത്തിയപ്പോഴും ചന്ദ്രശേഖര റാവു വിട്ടുനിന്നിരുന്നു. മെയ് മാസത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ ഒരു ചടങ്ങിനായി പ്രധാനമന്ത്രി ഹൈദരാബാദിലെത്തിയപ്പോള്‍ ചന്ദ്രശേഖര റാവു ബെംഗളൂരുവിലേക്ക് പോയി. ഫെബ്രുവരിയില്‍ 'സമത്വപ്രതിമ'യുടെ ഉദ്ഘാടന ചടങ്ങിനായി പ്രധാനമന്ത്രി എത്തിയപ്പോഴും തെലങ്കാന മുഖ്യമന്ത്രി വിട്ടുനിന്നു.

നേരത്തെ ബിജെപിയുമായി അടുപ്പം സൂക്ഷിച്ചിരുന്ന ടി.ആര്‍.എസ് സമീപ വര്‍ഷങ്ങളിലാണ് അകന്ന് തുടങ്ങിയത്. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി കസേര ലക്ഷ്യമിട്ട് പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിപ്പിക്കാനുള്ള ശ്രമങ്ങള്‍ ചന്ദ്രശേഖര റാവു നടത്തിവരുന്നതിനിടെയാണ് ഈ നീക്കങ്ങളെന്നതും ശ്രദ്ധേയമാണ്.

ഇതിനിടെ അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഈ മേഖലയിലെ 129 ലോക്സഭാ സീറ്റുകളിലും വേരോട്ടം വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനപരിപാടികള്‍ക്കാണ് ഇന്ന് ഹൈദരാബാദില്‍ ആരംഭിക്കുന്ന ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി യോഗം രൂപം നല്‍കുക. മിഷന്‍ ദക്ഷിണേന്ത്യ 2024' എന്നുപേരിട്ട പ്രവര്‍ത്തനപരിപാടിക്ക് തെലങ്കാനയില്‍ തുടക്കം കുറിക്കാനാണ് നീക്കം.

അഞ്ചുവര്‍ഷത്തിനുശേഷം ഡല്‍ഹിക്ക് പുറത്തുനടക്കുന്ന ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി യോഗത്തിനാണ് ഹൈദരാബാദ് ആതിഥ്യം വഹിക്കുന്നത്. 2004-ലാണ് നഗരത്തില്‍ ഒടുവില്‍ ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി യോഗം നടന്നത്.

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സജീവമാകാന്‍ കേന്ദ്രമന്ത്രി അമിത് ഷാ തയ്യാറാക്കിയ പ്രവര്‍ത്തന പരിപാടി നടപ്പാക്കാനാണ് ബി.ജെ.പി. ഒരുങ്ങുന്നത്.

Content Highlights: Telangana CM KCR to not receive PM Modi at Hyderabad airport

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Mamatha

വേദിയില്‍ നിന്നിറങ്ങി, പിന്നെ  നര്‍ത്തകിമാര്‍ക്കൊപ്പം നാടോടിനൃത്തം; വൈറലായി മമത

Aug 15, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022

Most Commented