പ്രധാനമന്ത്രിയെ ഗവർണർ സ്വീകരിക്കുന്നു, കെ. ചന്ദ്രശേഖർ റാവു | Photo: PTI
ഹൈദരാബാദ്: തെലങ്കാനയില്‍ പ്രധാനമന്ത്രിയുടെ പരിപാടികളില്‍നിന്ന് വിട്ടുനിന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു. സംസ്ഥാനത്ത് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ചന്ദ്രശേഖര്‍ റാവു വിമാനത്താവളത്തില്‍ എത്തിയില്ല.
വര്‍ഷാവസാനത്തോടെ തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വമ്പന്‍ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി സംസ്ഥാനത്തെത്തുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലും പ്രധാനമന്ത്രി സംസ്ഥാനത്ത് എത്തിയപ്പോള്‍ മുഖ്യമന്ത്രി വിട്ടുനിന്നിരുന്നു.
ഹൈദരാബാദിലെത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ഡോ. തമിഴിസൈ സൗന്ദര്‍രാജന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. സെക്കന്തരാബാദ്- തിരുപ്പതി വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു. ഫ്‌ളാഗ് ഓഫിന് മുമ്പായി പ്രധാനമന്ത്രി വിദ്യാര്‍ഥികളുമായി സംവദിച്ചു. സംസ്ഥാനത്ത് ആകെ 11,300 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ കല്ലിടലിനും ഉദ്ഘാടനത്തിനുമായാണ് പ്രധാനമന്ത്രി തെലങ്കാനയിലെത്തിയത്.
പരിപാടികള്‍ക്ക് പ്രോട്ടോകോള്‍ പ്രകാരം മുഖ്യമന്ത്രിയെ ക്ഷണിച്ചിരുന്നു. അതേസമയം, പ്രധാനമന്ത്രിയുടെ ചടങ്ങുകളില്‍ നിന്ന് മാറിനില്‍ക്കുന്ന കെ.സി.ആര്‍. തനിക്ക് പകരം മന്ത്രി ടി. ശ്രീനിവാസ് യാദവിനെ പ്രധാനമന്ത്രിയെ സ്വീകരിക്കാനടക്കം ചുമതലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Content Highlights: Telangana Chief Minister KCR To Skip PM Modi's Programme


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..