'മന്ത്രിയേപ്പോലെയല്ല പെരുമാറ്റം, പേടിപ്പിക്കാനാണോ ശ്രമം?'; അമിത് ഷായ്‌ക്കെതിരെ തേജസ്വി യാദവ്


.

പട്‌ന: രണ്ട് ദിവസത്തെ ബിഹാര്‍ സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായ്ക്ക് എതിരെ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. മന്ത്രിയേപ്പോലെയോ രാഷ്ട്രീയ നേതാവിനേപ്പോലെയോ അല്ല അമിത് ഷായുടെ പെരുമാറ്റമെന്ന് അദ്ദേഹം പറഞ്ഞു. ബിഹാറില്‍ ആർജെഡിക്ക് ഒപ്പം ചേർന്ന നിതീഷ് കുമാറിനെതിരേ അമിത് ഷാ നടത്തിയ വിമർശനങ്ങള്‍ക്ക് മറുപടിയായി ആയിരുന്നു തേജസ്വിയുടെ പരാമർശം.

അമിത് ഷാ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയും രാഷ്ട്രീയ നേതാവുമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രവൃത്തി കണ്ടിട്ട് ഇത് രണ്ടുമാണെന്ന് തനിക്ക് തോന്നുന്നില്ല, എന്തായിട്ടാണ് തോന്നുതെന്ന് പറയാന്‍ ആഗ്രഹിക്കുന്നുമില്ലെന്ന് തോജസ്വി പറഞ്ഞു. ബിഹാറില്‍ അമിത് ഷാ വന്നത് ഭയപ്പെടുത്താനാണോയെന്നും തേജസ്വി ചോദിച്ചു.

തന്റെ പ്രസംഗത്തില്‍ ബിജെപി സഖ്യം വിട്ട് മഹാസഖ്യത്തിന്റെ ഭാഗമായി സര്‍ക്കാര്‍ രൂപവത്കരിച്ച നിതീഷ് കുമാറിനെതിരെ അമിത് ഷാ ആഞ്ഞടിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് മാധ്യമങ്ങളോട് സംസാരിക്കവേ തോജസ്വി യാദവ് ആഞ്ഞടിച്ചത്. നിതീഷിനെ വഞ്ചകനെന്നും പ്രധാനമന്ത്രിയാകാന്‍ മോഹിക്കുന്ന വ്യക്തിയുമെന്നാണ് ഷാ അഭിസംബോധന ചെയ്തത്. ബിജെപിയുമായുള്ള സഖ്യമവസാനിപ്പിച്ച് നിതീഷ് കുമാര്‍ ബിഹാര്‍ ജനതയെ വഞ്ചിക്കുകയായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

നീതീഷിന്റെ വഞ്ചനയ്ക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മറുപടി നല്‍കും. 2025-ല്‍ ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ഷാ പറഞ്ഞു. ബിജെപിയോടൊപ്പമാണ് ജനങ്ങള്‍ ജെഡിയുവിനേയും അധികാരത്തിലേറ്റിയതെന്നും എന്നാല്‍ വോട്ടുചെയ്ത ജനങ്ങളെ കളം മാറിച്ചവിട്ടി നിതീഷ് കുമാര്‍ വഞ്ചിച്ചുവെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ബിജെപി-ജെഡിയു സഖ്യം തകര്‍ന്നതിനുശേഷം ബിഹാറില്‍ ആദ്യത്തെ ബിജെപിയുടെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

Content Highlights: tejaswi yadav, amit sha, bihar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented