മെഡിക്കല്‍ കോളേജില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി തേജസ്വി, ഉറങ്ങാനുള്ള തയ്യാറെടുപ്പുമായി സൂപ്രണ്ട്


പട്‌ന മെഡിക്കൽ കോളേജിൽ മിന്നൽ സന്ദർശനം നടത്തിയ തേജസ്വി

പട്‌ന: ബെഡൊക്കെ നിവര്‍ത്തി, കൊതുകവല വിരിച്ച് ആശുപത്രിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കിടക്കാനുള്ള ഒരുക്കത്തിലായിരുന്നു, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് കഴിഞ്ഞ ദിവസം രാത്രി പട്‌ന മെഡിക്കല്‍ കോളേജില്‍ മിന്നല്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ കണ്ട കാഴ്ചയാണിത്.

സംസ്ഥാനത്തെ ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചക്ക് മുന്നോടിയായി തലസ്ഥാനത്തെ ആശുപത്രികളിലെ അവസ്ഥ നേരിട്ടുകാണുന്നതിനായിട്ടാണ് തേജസ്വി പട്‌ന മെഡിക്കല്‍ കോളേജിലെത്തിയത്.

മെഡിക്കല്‍ കോളേജിലെ അനാസ്ഥയെ കുറിച്ച് നിരവധി പരാതികള്‍ ആരോഗ്യ മന്ത്രി കൂടിയായ തേജസ്വി യാദവിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ചൊവ്വാഴ്ച രാത്രിയില്‍ ആശുപത്രിയിലെത്തിയത്. അനാസ്ഥ നേരിട്ട് മനസ്സിലാക്കിയ തേജസ്വി ഉത്തരവാദിത്തപ്പെട്ടവര്‍ ഉറങ്ങുകയാണോ എന്ന് കൂടെയുള്ളവരോട് ചോദിച്ചുകൊണ്ട് സൂപ്രണ്ടിന്റെ ഓഫീസിലേക്ക് പോയി. ഗാര്‍ഡ് ഓഫീസിന്റെ വാതില്‍ തുറന്നപ്പോള്‍ മന്ത്രി ഞെട്ടി, ആശുപത്രിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഉറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു.

ആശുപത്രിയിലെ ശുചിത്വവും മറ്റ് കാര്യങ്ങളും ഉള്‍പ്പെടെയുള്ള അവസ്ഥയില്‍ തേജസ്വി യാദവ് അതൃപ്തി പ്രകടിപ്പിച്ചു. അദ്ദേഹം വാര്‍ഡുകള്‍ സന്ദര്‍ശിച്ചപ്പോള്‍, രോഗികളും അവരുടെ കൂട്ടിയിരിപ്പുകാരും മരുന്നുകളുടെ ലഭ്യതക്കുറവ് മുതല്‍ വൃത്തിഹീനമായ കക്കൂസുകള്‍ വരെയുള്ള പരാതികള്‍ മുന്നോട്ടുവച്ചു.

മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിന് പകരം ഇടനാഴിയില്‍ ഒരു മൃതദേഹം കിടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. തെരുവ് മൃഗങ്ങള്‍ യഥേഷ്ടം ആശുപത്രിയില്‍ കയറി ഇറങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം.

ശുചിമുറികള്‍ വൃത്തിഹീനമാണ്. വാതിലുകളില്ല. ആശുപത്രിക്ക് പുറത്ത് പണം നല്‍കിയാണ് സ്ത്രീകള്‍ കക്കൂസുകളും മറ്റും ഉപയോഗിക്കുന്നത്. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ ആശുപത്രിയിലെ ഫാര്‍മസിയില്‍ ലഭ്യമല്ലെന്നും പുറത്തുനിന്ന് വാങ്ങണമെന്നും രോഗികള്‍ മന്ത്രിയോട് പറഞ്ഞു.

ഒരു മുതിര്‍ന്ന ഡോക്ടര്‍ പോലും തേജസ്വി സന്ദര്‍ശനം നടത്തുമ്പോള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. മെഡിക്കല്‍ കോളേജ് അടക്കം പട്‌നയിലെ മൂന്ന് സര്‍ക്കാര്‍ ആശുപത്രികളിലാണ് തേജസ്വി കഴിഞ്ഞ രാത്രിയില്‍ മിന്നില്‍ സന്ദര്‍ശനം നടത്തിയത്. ആശുപത്രികളിലെ ഡ്യൂട്ടി റോസ്റ്ററും മറ്റും ഉണ്ടായിരുന്നില്ലെന്നും നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയതായും സന്ദര്‍ശന ശേഷം തേജസ്വി മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാത്തിനും പരിഹാരം ഉണ്ടാക്കും ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്ന് വിശദീകരണം തേടി നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Tejashwi Yadav Finds Patna Hospital Head Preparing To Sleep During Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented