പാറ്റ്‌ന: ബീഹാറിന്റെ പുതിയ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് ബഹിഷ്‌കരിക്കാന്‍ ആര്‍.ജെ.ഡി. നേതാവ് തേജസ്വി യാദവ് തീരുമാനിച്ചു.. ജനവിധി എന്‍ഡിഎയ്ക്ക് എതിരായിരുന്നുവെന്ന് ആരോപിച്ചാണ് ആര്‍.ജെ.ഡി. സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കുന്നത്
ജനവിധിയെ സര്‍ക്കാര്‍ ഉത്തരവാക്കി മാറ്റി. ബീഹാറിലെ തൊഴിലില്ലാത്തവരോടും കര്‍ഷകരോടും കരാര്‍ തൊഴിലാളികളോടും അധ്യാപകരായി ജോലി ചെയ്യുന്നവരോടും അവര്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് ചോദിക്കുക. എന്‍.ഡി.എയുടെ തട്ടിപ്പില്‍ ജനങ്ങള്‍ പ്രകോപിതരാണെന്നും. തങ്ങള്‍ ജനങ്ങളുടെ പ്രതിനിധികളാണെന്നും എന്നും അവരോടൊപ്പം നില്‍ക്കുന്ന നിലപാടാണ് സ്വീകരിക്കുകയെന്നും ആര്‍.ജെ.ഡി. ട്വീറ്റ് ചെയ്തു.
തിങ്കളാഴ്ചയാണ് ജെ.ഡി.യു. നേതാവ് നിതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ എന്‍.ഡി.എ. മുന്നണി അധികാരത്തിലെത്തുന്നത്. രണ്ട് നിസഹായരായ സംഘടനകള്‍ ഇന്ന് ബീഹാറില്‍ സര്‍ക്കാരുണ്ടാക്കും. ഇതില്‍ ഒരു കൂട്ടര്‍ ബലഹീനരും അഴിമതിക്കാരുമാണ്. മറ്റൊരു കൂട്ടര്‍ക്ക് മുഖമില്ല. ബി.ജെ.പിയെയും ജെ.ഡി.യുവിനെയും ലക്ഷ്യമിട്ടുകൊണ്ടുള്ള മറ്റൊരു ട്വീറ്റില്‍ ആര്‍.ജെ.ഡി. ആരോപിച്ചു.
ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലത്തില്‍ ക്രമക്കേടുണ്ടെന്നും എല്ലാ നിയോജക മണ്ഡലങ്ങളിലെയും പോസ്റ്റല്‍ വോട്ടുകള്‍ വീണ്ടും എണ്ണണമെന്നും തേജസ്വി യാദവ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. നിതീഷ് കുമാര്‍ ഇത് നാലാം തവണയാണ് ബീഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
Content Highlight: Tejashwi Yadav boycott Bihar oath