Photo : UNI
ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ സ്വകാര്യ ട്രെയിനായ തേജസ് എക്‌സ്പ്രസ്സിന്റെ ശനി, ഞായര്‍ ദിവസങ്ങളിലെ മൂന്ന് സര്‍വീസുകള്‍ വൈകിയതിനെ തുടര്‍ന്ന് ഐആര്‍സിടിസി യാത്രക്കാര്‍ക്ക് നഷ്ടപരിഹാരമായി നാലര ലക്ഷം രൂപ നല്‍കേണ്ടി വരും. 2035 ഓളം യാത്രക്കാര്‍ക്ക് ഐആര്‍സിടിസി നഷ്ടപരിഹാരത്തുക നല്‍കേണ്ടി വരുമെന്നാണ് കണക്ക്.
രണ്ടര മണിക്കൂറാണ് ശനിയാഴ്ച തേജസിന്റെ യാത്ര വൈകിയത്. കനത്ത മഴയെ തുടര്‍ന്ന് സിഗ്നലിലുണ്ടായ സാങ്കേതികപ്രശ്‌നം കാരണമാണ് തേജസ് എക്‌സ്പ്രസ് ഡല്‍ഹി സ്റ്റേഷനില്‍ വൈകിയെത്തിയത്. ഞായറാഴ്ചയും ലഖ്‌നൗ-ഡല്‍ഹി ട്രെയിന്‍ ഒരു മണിക്കൂറോളം വൈകിയിരുന്നു.
ട്രെയിന്‍ വൈകാന്‍ ഇടയായാല്‍ എല്ലാ യാത്രക്കാര്‍ക്കും നഷ്ടപരിഹാരത്തിനുള്ള അവസരം ലഭിക്കുന്ന രാജ്യത്തെ ആദ്യ ട്രെയിനാണ് തേജസ്. ട്രെയിന്‍ ഒരു മണിക്കൂര്‍ വൈകിയാല്‍ 100 രൂപയും രണ്ടോ അതിലധികമോ മണിക്കൂര്‍ വൈകിയാല്‍ 250 രൂപയും നഷ്ടപരിഹാരയിനത്തില്‍ യാത്രക്കാരന് ലഭിക്കും.
ശനിയാഴ്ച വൈകിയ രണ്ട് സര്‍വീസുകള്‍ക്കായി 1574 യാത്രക്കാര്‍ക്ക് 250 രൂപ വീതം 3,93,500 രൂപ ഐആര്‍സിടിസി നല്‍കേണ്ടി വരും. ഞായറാഴ്ച വൈകിയോടിയ തേജസിലെ 561 യാത്രക്കാര്‍ക്ക് 150 രൂപ വീതമാണ് നഷ്ടപരിഹാരത്തുക നല്‍കേണ്ടത്. 2019 ഓഗസ്റ്റ് നാലിനായിരുന്നു വിമാനസര്‍വീസിന്റെ സൗകര്യങ്ങളോടെ സേവനം ആരംഭിച്ച തേജസിന്റെ ആദ്യയാത്ര.
Content Highlights: Tejas train delayed by 2 hours, IRCTC to pay over Rs 4 lakh compensation to passengers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..