തേജ് പ്രതാപ് യാദവ് പങ്കുവച്ച വീഡിയോ | Photo:Twitter@TejYadav14
പട്‌ന: ശ്രീകൃഷ്ണരൂപത്തെ താന്‍ സ്വപ്‌നം ദർശനം നടത്തിയെന്ന വാദവുമായി ബിഹാര്‍ മന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ തേജ് പ്രതാപ് യാദവ്. സ്വപ്‌നവുമായി ബന്ധപ്പെട്ട ഒരു വീഡിയോയും ഇദ്ദേഹം ട്വിറ്ററിലൂടെ പങ്കുവച്ചു. തേജ് പ്രതാപ് ഉറങ്ങുന്നതും ഇതിനിടെ അദ്ദേഹം കാണുന്ന സ്വപ്‌നവും പ്രതീകാത്മകമായി കൂട്ടിച്ചേര്‍ത്താണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
മഹാഭാരതം സീരിയലിൽനിന്നുള്ള ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് ചേർത്തതാണ് വീഡിയോ. 'ഞാന്‍ ശ്രീകൃഷ്ണന്റെ വിശ്വരൂപം ദര്‍ശിക്കുന്നു' എന്ന കുറിപ്പും വീഡിയോടൊപ്പം ചേര്‍ത്തിട്ടുണ്ട്. ഉപമുഖ്യമന്ത്രിയായ സഹോദരന്‍ തേജസ്വി യാദവിനെ അര്‍ജുനനെന്നും തന്നെ ശ്രീകൃഷ്ണനെന്നുമാണ് തേജ് പ്രതാപ് സാധാരണയായി വിശേഷിപ്പിക്കാറുള്ളത്.
അന്തരിച്ച സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിനെ സ്വപ്‌നം കണ്ടതായും ഇദ്ദേഹം നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെ മുലായത്തിന്‍റെ പാർട്ടി ചിഹ്നമായ സൈക്കിളില്‍ ഇദ്ദേഹം സംസ്ഥാന നിയമസഭയിലേക്കെത്തിയത് വാര്‍ത്തയായിരുന്നു.
Content Highlights: Tej Pratap shares live video of his Krishna's Vishwaroop dream
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..