തീസ്ത സെതിൽവാദും ആർ ബി ശ്രീകുമാറും ഗുജറാത്ത് പോലീസ് കസ്റ്റഡിയിൽ |ഫോട്ടോ:PTI
അഹമ്മദാബാദ്: ശനിയാഴ്ച അറസ്റ്റിലായ സാമൂഹികപ്രവര്‍ത്തക തീസ്ത സെതല്‍വാദിനെയും മലയാളിയായ ഗുജറാത്ത് മുന്‍ എ.ഡി.ജി.പി. ആര്.ബി. ശ്രീകുമാറിനെയും ജൂലായ് ഒന്ന് വരെ ഗുജറാത്ത് പോലീസ്
കസ്റ്റഡിയില്‍ വിട്ടു. അഹമ്മദാബാദ് മെട്രോപൊളിറ്റന്‍ കോടതിയാണ് ഇരുവരേയും റിമാന്‍ഡ് ചെയ്തത്.
ഗുജറാത്ത് കലാപത്തില്‍ ഭരണനേതൃത്വത്തെ പ്രതിക്കൂട്ടിലാക്കാന്‍ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് ഗുജറാത്ത് പോലീസ് ഇരുവരേയും ശനിയാഴ്ച അറസ്റ്റ് ചെയ്തത്. തീസ്തയെ മുംബൈയില്‍ നിന്നും ശ്രീകുമാറിനെ ഗാന്ധിനഗറിലുള്ള വീട്ടില്‍ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ചിറ്റ് നല്കിയ സുപ്രീംകോടതി വിധിയില്‍ ഇവര്‍ക്കെതിരായ പരാമര്‍ശങ്ങളെത്തുടര്‍ന്നായിരുന്നു അഹമ്മദാബാദ് ക്രൈംബ്രാഞ്ചിന്റെ നടപടി. ആഭ്യന്തരമന്ത്രി അമിത് ഷാ വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ തീസ്തയ്ക്കെതിരേ വിമര്‍ശനമുന്നയിച്ചതിനു പിന്നാലെയായിരുന്നു അറസ്റ്റ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..