'ഫയര്‍ ഹെയര്‍ കട്ട്' പാളി; തലയില്‍ തീ ആളിക്കത്തി, യുവാവിന് ഗുരുതരമായി പൊള്ളലേറ്റു | Video


ഫയർ ഹെയർ കട്ടിനിടയിൽ യുവാവിന്റെ തലയിൽ തീ പടർന്നപ്പോൾ | Photo: Screengrab from a video published on twitter.com/Ashish_sinhaa

അഹമ്മദാബാദ്: സമൂഹമാധ്യമങ്ങള്‍വഴി ഇടക്കാലത്ത് വലിയ പ്രചാരം നേടിയതാണ് ഫയര്‍ ഹെയര്‍ കട്ട്. ഇത്തരത്തിലുള്ള നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാലിപ്പോള്‍, ഗുജറാത്തില്‍ തീ ഉപയോഗിച്ചുള്ള മുടിമുറിക്കല്‍ ശ്രമം പാളിപ്പോയതോടെ ഒരു യുവാവിന്റെ തലയ്ക്കു തീപിടിച്ചു. വല്‍സാദിലെ വാപിയിലുള്ള ഒരു സലൂണിലാണ് സംഭവം.

അടുത്ത കാലത്ത് വലിയ ജനപ്രീതി നേടിയ 'ഫയര്‍ ഹെയര്‍കട്ടി'നായാണ് പതിനെട്ടുകാരന്‍ സലൂണിലെത്തിയത്. മുടിയില്‍ രാസവസ്തു തേച്ച ശേഷം ബാര്‍ബര്‍ തീ കൊളുത്തുകയായിരുന്നു. തുടര്‍ന്ന് മുടി ചീകാന്‍ ശ്രമിച്ചെങ്കിലും തീ ആളിക്കത്തി. കൈ കൊണ്ട് തീ അണക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തീ ആളിക്കത്തിയതോടെ പൊള്ളലേറ്റ യുവാവ് കടയില്‍ നിന്ന് ഓടുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന് കഴുത്തിലും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റുവെന്ന് പോലീസ് അറിയിച്ചു. പിന്നീട് വല്‍സാദിലെ സിവില്‍ ആശുപത്രിയിലേക്കും അവിടെനിന്നും സൂറത്തിലെ ആശുപത്രിയിലേക്കും കൊണ്ടുപോയതായും പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും യുവാവിന്റെയും ബാര്‍ബറിന്റെയും മൊഴി എടുക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Content Highlights: Teenager sustains severe burns as 'fire haircut' goes awry


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented