റെയില്‍വേ ട്രാക്കില്‍ ഇന്‍സ്റ്റഗ്രാം റീല്‍ ഷൂട്ടിങ്‌: തീവണ്ടിതട്ടി 17-കാരന്‍ ഗുരുതരാവസ്ഥയില്‍| Video


സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന അപകട ദൃശ്യം

ഹൈദരാബാദ്: റെയില്‍വേ പാളത്തില്‍ ഇന്‍സ്റ്റഗ്രാം റീല്‍ തയ്യാറാക്കുന്നതിനിടെ 17-കാരനെ ട്രെയിനിടിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഞായറാഴ്ച തെലങ്കാനയിലെ ഹനുമകൊണ്ട ജില്ലിയിലുള്ള കാസിപേട്ടിലാണ് സംഭവം നടന്നത്. അപകടത്തിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വാടേപ്പള്ളി സ്വദേശിയായ സി.എച്ച്. അക്ഷയ് രാജാണ് അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയിലായത്. പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് അക്ഷയ് രാജ്.

ഒരു റെയില്‍വേ ട്രാക്കിന് സമീപത്തുകൂടെ അക്ഷയ് രാജ് നടക്കുന്നതിന്റെ വീഡിയോ ആണ് റീലിനായി ചിത്രീകരിച്ചുകൊണ്ടിരുന്നത്. പിന്നിലൂടെ അതിവേഗതയില്‍ വന്ന ട്രെയിന്‍ ഇയാളെ ഇടിച്ചിടുന്നതിന്റെ ദൃശ്യം വീഡിയോയില്‍ പതിഞ്ഞിട്ടുണ്ട്.

ഓടുന്ന ട്രെയിന്‍ പശ്ചാത്തലത്തില്‍ വരുന്ന തരത്തില്‍ വീഡിയോ ചിത്രീകരണത്തിനുള്ള ശ്രമമാണ് നടത്തിയിരുന്നത്. മറ്റൊരു വിദ്യാര്‍ഥിയാണ് ഫോണില്‍ വീഡിയോ പകര്‍ത്തിയിരുന്നത്.

സാമൂഹിക മാധ്യമങ്ങളിലിടുന്നതിനായി ഇത്തരത്തില്‍ വീഡിയോ നിര്‍മിക്കുന്നതിനിടെ യുവാക്കള്‍ അപകടത്തില്‍പ്പെടുന്നത് രാജ്യത്ത് സാധാരണമായികൊണ്ടിരിക്കുകയാണെന്ന് റെയിവേ അധികൃതര്‍ പറഞ്ഞു.

Content Highlights: Teen Wanted To Make Instagram Reel With Train In Background, Hit By It


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


Mohan Bhagwat

1 min

തെറ്റായ ഭക്ഷണം കഴിക്കുന്നവര്‍ തെറ്റായ  വഴിയിലൂടെ സഞ്ചരിക്കും-നോണ്‍വെജിനെതിരെ മോഹന്‍ ഭാഗവത്

Sep 30, 2022

Most Commented