ക്ലാസില്‍വച്ച് പത്ത് വയസുകാരിയുടെ വസ്ത്രം അഴിപ്പിച്ചു; അധ്യാപകന് സസ്‌പെന്‍ഷന്‍


പ്രതീകാത്മകചിത്രം | ഫോട്ടോ: വി.കെ. അജി

ഭോപ്പാല്‍ (മധ്യപ്രദേശ്): പത്ത് വയസുകാരിയെ ക്ലാസിലെ മറ്റു വിദ്യാര്‍ഥികളുടെ മുന്നില്‍ വെച്ച് നിര്‍ബന്ധപൂര്‍വം യൂണിഫോം അഴിപ്പിച്ച അധ്യാപകനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. മുഷിഞ്ഞ യൂണിഫോം ധരിച്ചെത്തിയതിനാലാണ് ഗോത്രവിഭാഗക്കാരിയായ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയോട് യൂണിഫോം അഴിച്ചുമാറ്റാന്‍ അധ്യാപകന്‍ ആവശ്യപ്പെട്ടത്.

ശഹ്‌ഡോല്‍ ജില്ലയില്‍ ഗോത്രകാര്യ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രൈമറി സ്‌കൂളില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ച പെണ്‍കുട്ടി തന്റെ വസ്ത്രങ്ങള്‍ കഴുകുന്നതും സമീപത്ത് അധ്യാപകനായ ശ്രാവണ്‍ കുമാര്‍ ത്രിപാഠിയും സഹപാഠികളും നില്‍ക്കുന്നതുമായ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വസ്ത്രങ്ങള്‍ ഉണങ്ങുന്നതുവരെ വിദ്യാര്‍ഥിനിയ്ക്ക് അതേ നിലയില്‍ ക്ലാസിലിരിക്കേണ്ടി വന്നതായി പ്രദേശവാസികള്‍ പറഞ്ഞു.



സംഭവത്തിന്റെ ചിത്രങ്ങള്‍ ഗോത്രകാര്യ വകുപ്പിന്റേയും മറ്റും വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ അധ്യാപകന്‍ തന്നെ ഷെയര്‍ ചെയ്തു. 'സ്വച്ഛ മിത്ര' ( വ്യത്തിയുടെ സന്നദ്ധസേവകന്‍) എന്ന് സ്വയം വിശേഷിപ്പിച്ചായിരുന്നു അധ്യാപകന്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. സാമൂഹിക മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പ്രചരിച്ചതോടെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

ചെളിപുരണ്ട യൂണിഫോം മറ്റു വിദ്യാര്‍ഥികളുടെ മുന്നില്‍വെച്ച് അഴിച്ചുമാറ്റാനും അലക്കിയിടാനും അധ്യാപകന്‍ നിര്‍ബന്ധിച്ചതായും അധ്യാപകനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തതായും മധ്യപ്രദേശ് ട്രൈബല്‍ വെല്‍ഫെയര്‍ ഡിപാര്‍ട്‌മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ ആനന്ദ് റായ് സിന്‍ഹ അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Content Highlights: Teacher, Makes Girl, Take Off Dirty Clothes, Classroom, Suspended, Madhya Pradesh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented