ജയ്പുര്‍: ജോലിയില്‍നിന്ന് വിരമിക്കുന്ന ദിവസം വീട്ടിലേക്ക് പോകാന്‍ ഹെലിക്കോപ്റ്റര്‍ ബുക്കുചെയ്ത് അധ്യാപകന്‍. രാജസ്ഥാനിലെ സ്‌കൂള്‍ അധ്യാപകനായ രമേശ് ചന്ദ് മീണയാണ് ഇത്തരത്തില്‍ വാര്‍ത്തയില്‍ ഇടംനേടിയത്. ശനിയാഴ്ചയാണ് അദ്ദേഹത്തിന്റെ വിരമിക്കല്‍.

ആള്‍വാര്‍ ജില്ലയിലെ സൗരായിലുള്ള സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകനാണ് മീണ. 3.70 ലക്ഷത്തോളം രൂപ ചിലവാക്കിയാണ് ഹെലികോപ്റ്റര്‍ ബുക്ക് ചെയ്തിരിക്കുന്നത്. അദ്ദേഹം ജോലിചെയ്യുന്ന സ്‌കൂളില്‍ നിന്ന് അല്‍വാര്‍ ജില്ലയിലെത്തന്നെ മലവാലി ഗ്രാമത്തിലുള്ള വീട്ടിലേക്ക് ഏകദേശം 22 കിലോമീറ്റര്‍ ദൂരമുണ്ട്.

ഹെലികോപ്റ്ററില്‍ സഞ്ചരിക്കാന്‍  കളക്ടടറില്‍ നിന്നടക്കം ആവശ്യമായ അനുമതിയും അദ്ദേഹം സ്വന്തമാക്കിക്കഴിഞ്ഞു. ഹെലികോപ്റ്റില്‍ സഞ്ചരിക്കുക എന്നത് തന്റെ സ്വപ്നമായിരുന്നുവെന്ന് മീണ പറയുന്നു. ശനിയാഴ്ച ഡല്‍ഹിയില്‍ നിന്നെത്തുന്ന ഹെലികോപ്റ്റര്‍ ഉച്ചക്ക് ഒരു മണിക്ക് സ്‌കൂള്‍ ഗ്രൗണ്ടിലിറങ്ങും. അതില്‍ കയറി  മീണയും ഭാര്യയും വീട്ടിലേക്ക് പറക്കും.

Content Highlight: RajastanTeacher books chopper to return home after retirement