ഹിമാചല്‍ നിയമസഭാ തിരഞ്ഞെടുപ്പ്: സിറ്റിങ് എംഎല്‍എയ്ക്കു പകരം ചായക്കടക്കാരന്‍ ബിജെപി സ്ഥാനാർഥി


സഞ്ജയ് സൂദ് | Photo : Twitter / @BJP4Himachal, @DobhalAnkush

ഷിംല: നവംബറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷിംല അര്‍ബന്‍ സീറ്റില്‍ ചായക്കടക്കാരന്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കും. തുടര്‍ച്ചയായി നാല് തവണ ഈ സീറ്റില്‍ മത്സരിക്കുകയും നിലവില്‍ സംസ്ഥാനമന്ത്രിയുമായ സുരേഷ് ഭരദ്വാജിനു പകരമാണ് സഞ്ജയ് സൂദിന് ബിജെപി അവസരം നല്‍കിയിരിക്കുന്നത്. സുരേഷ് ഭരദ്വാജ് ഇക്കുറി കസുംപ്ടിയില്‍ നിന്ന് ജനവിധി തേടും. ഷിംലയില്‍ സ്വന്തമായി ചായക്കട നടത്തി വരികയാണ് സഞ്ജയ് സൂദ്.

ഷിംല അര്‍ബന്‍ പോലൊരു മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനുള്ള അവസരം നല്‍കിയതില്‍ ബിജെപിയോട് അത്യന്തം കടപ്പെട്ടിരിക്കുന്നതായി സഞ്ജയ് സൂദ് പ്രതികരിച്ചു. എളിയൊരു പ്രവര്‍ത്തകനായ തനിക്ക് ഇത്രയും വലിയ അംഗീകാരം പാര്‍ട്ടി നല്‍കിയതില്‍ ഏറെ ആഹ്‌ളാദവും അഭിമാനവും ഉണ്ടെന്ന് സൂദ് പറഞ്ഞു. ബിജെപിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാനുള്ള തന്റെ തീരുമാനം അനുയോജ്യമായിരുന്നുവെന്നും സൂദ് കൂട്ടിച്ചേര്‍ത്തു.



ദരിദ്ര കുടുംബാംഗമായ സൂദ് 1991 മുതല്‍ ചായക്കട നടത്തിവരികയാണ്. അതിന് മുമ്പ് ബസ് സ്റ്റാന്‍ഡില്‍ പത്രവില്‍പനയായിരുന്നു തൊഴില്‍. കോളേജ് വിദ്യാഭ്യാസകാലത്തായിരുന്നു അത്. പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ളതായിരുന്നെങ്കിലും മറ്റുള്ളവര്‍ക്കായി സേവനം ചെയ്യണമെന്ന ആഗ്രഹം തന്റെ ഉള്ളില്‍ എപ്പോഴും ഉണ്ടായിരുന്നതായി സൂദ് പറയുന്നു. കോളേജ് വിദ്യാഭ്യാസകാലത്താണ് സൂദ് ആര്‍എസ്എസിന്റെ വിദ്യാര്‍ഥി പ്രസ്ഥാനമായ എബിവിപിയുടെ പ്രവര്‍ത്തകനാകുന്നത്.

സ്റ്റുഡന്റ് കൗണ്‍സിലില്‍ അഞ്ച് കൊല്ലം പ്രവര്‍ത്തിച്ചെങ്കിലും സാമ്പത്തിക പരാധീനത മൂലം സൂദിന് അതുപേക്ഷിക്കേണ്ടി വന്നു. മെഡിക്കല്‍ റെപ്രസെന്റേറ്റീവായി പിന്നീട് രണ്ട് കൊല്ലം ജോലിചെയ്തു. അതിന് ശേഷമാണ് ചായക്കട ആരംഭിച്ചത്. രാഷ്ട്രീയപ്രവര്‍ത്തന പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നല്ല സൂദിന്റെ വരവ്. ഷിംല മണ്ഡല്‍ അര്‍ബന്റെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും മീഡിയ-ഇന്‍-ചാര്‍ജായും സൂദ് പ്രവര്‍ത്തിച്ചിരുന്നു. ഷിംല മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ രണ്ട് തവണ സൂദ് കൗണ്‍സിലറായിരുന്നു.

Content Highlights: Tea-Seller, Replaces, Minister And 4-Time Winner, Himachal Seat, Himachal Pradesh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented