Photo | PTI
ന്യൂഡല്‍ഹി: തെലങ്കാനയില്‍ ഈ വര്‍ഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ, ബി.ജെ.പി. നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി ടി.ഡി.പി. നേതാവ് ചന്ദ്രബാബു നായിഡു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഢ എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്. അര മണിക്കൂര്‍ നീണ്ട യോഗത്തില്‍, വരുന്ന സംസ്ഥാന നിയമസഭ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി.യുമായി കൈക്കോര്‍ത്ത് പ്രവര്‍ത്തിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു.
വരുന്ന തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ടി.ഡി.പി.യും ബി.ജെ.പി.യും സഖ്യം ചേര്‍ന്ന് മത്സരിക്കാനാണ് സാധ്യത. 2014-ല്‍ എന്‍.ഡി.എ. മുന്നണിയുടെ കൂടെത്തന്നെയായിരുന്നു ടി.ഡി.പി. പിന്നീട് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി എന്‍.ഡി.എ.യില്‍നിന്ന് അകന്നു. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കിയതുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു വിട്ടുനില്‍ക്കല്‍.
കഴിഞ്ഞ മാസം മാന്‍ കീ ബാത്ത് റേഡിയോ പരിപാടിയില്‍, ടി.ഡി.പി. സ്ഥാപകനും ആന്ധ്ര മുഖ്യമന്ത്രിയുമായിരുന്ന എന്‍.ടി. രമാ റാവുവിന്റെ ജന്മദിനാഘോഷ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചിരുന്നു.
Content Highlights: tdps chandrababu naidu meets amit shah, may ally with bjp for telangana polls
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..