ശശി തരൂർ| Photo:PTI
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കാനിരിക്കെ മോദി സര്‍ക്കാരിന്റെ ആഭ്യന്തര-വിദേശ നയങ്ങളെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. കോവിഡ്, അഫ്ഗാനിസ്ഥാന് വിഷയങ്ങളിലാണ് വിമര്‍ശം.
അഫ്ഗാനിസ്ഥാന് പോകുന്നത് എങ്ങോട്ടേയ്ക്കാണെന്നും വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് എന്താണെന്നും തരൂര്‍ ആരാഞ്ഞു. നമ്മുടെ നികുതി ദായകരുടെ മൂന്നുബില്യന് ഡോളറാണ് അഫ്ഗാനിസ്ഥാനില്‍ നിക്ഷേപിച്ചത്. താലിബാന് തിരികെ അധികാരത്തിലെത്തുന്നതോടെ അതെല്ലാം നശിക്കാന്‍ പോവുകയാണോ? ഇതൊക്കെ പ്രധാന്യമുള്ള ചോദ്യങ്ങളാണ്- തരൂര്‍ പറഞ്ഞു.
സര്‍ക്കാര്‍ വളരെ തെറ്റായ രീതിയിലാണ് ഇപ്പോള്‍ കോവിഡ് സാഹചര്യത്തെയും വാക്സിനേഷന് നയത്തെയും കൈകാര്യം ചെയ്യുന്നത്. രാജ്യത്തെ വാക്സിനേഷന് കേന്ദ്രങ്ങളില്‍ ജനങ്ങള്‍ വരിനില്‍ക്കുകയാണ്. ഇവിടെ ആവശ്യത്തിന് വാക്സിനില്ല. സര്‍ക്കാര്‍ ഉത്തരവാദിത്തം ഏല്ക്കേണ്ട വലിയ വിഷയമാണിത്- തരൂര്‍ എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
പുനര്‍നിര്‍മാണം ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ക്കായി മൂന്ന് ബില്യനില്‍ അധികം ഡോളറാണ് ഇന്ത്യ അഫ്ഗാനിസ്ഥാനില്‍ നിക്ഷേപിച്ചിട്ടുള്ളത്. ദെലാറാമിനും സാരഞ്ജ് സല്‍മ ഡാമിനും ഇടയിലുള്ള 218 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ്, അഫ്ഗാന് പാര്‍ലമെന്റ് മണ്ഡലം എന്നിവ ഇതില്‍ ചിലതാണ്.
content highlights: taxpayers' $3 billion is invested in afghanistan, is that all going to go down the drain- tharoor
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..