ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ മാധ്യമമുതലാളിമാരില്‍ ഒരാളായ രാഘവ് ബാലിന്റെ വീട്ടിലും ക്വിന്റിന്റെ ഓഫീസിലും നികുതി ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധന.  'ക്വിന്റ്' വാര്‍ത്താ പോര്‍ട്ടലിന്റെ സ്ഥാപകനാണ് ബാല്‍.

രാഘവ് ബാലിന്റെ നോയിഡയിലെ വീട്ടിലും ഓഫീസിലുമാണ് പരിശോധന നടന്നത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടര്‍ന്നാണ് പരിശോധനയെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 

ഈ വിഷയത്തില്‍ അന്വേഷണത്തിലുള്ള കേസിനാവശ്യമായ തെളിവുശേഖരണത്തിനായാണ് ഇവര്‍ പരിശോധന നടത്തിയതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. 

ക്വിന്റ്, നെറ്റ്‌വര്‍ക്ക് 18 എന്നീ മാധ്യമങ്ങളുടെ സ്ഥാപകനും പ്രമുഖ മാധ്യമ സംരംഭകനുമാണ് രാഘവ് ബാല്‍. രാഘവ് ബാല്‍ ന്യൂസ് 18 ചാനല്‍ ശൃംഖലയുടെ ഉടമയായിരിക്കെയാണ് മണികണ്‍ട്രോള്‍, ബുക്ക്‌മൈഷോ, ഫസ്റ്റ് പോസ്റ്റ് തുടങ്ങിയ പോര്‍ട്ടലുകള്‍ ആരംഭിച്ചത്. പിന്നീടാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ന്യൂസ് 18 ചാനല്‍ ശൃംഖല ഒന്നാകെ വാങ്ങിയത്‌

content highlights: Tax Raids At Quint Raghav Bahl's home and office