കോവിഡ് പോരാളികളായി എത്തി ആദായനികുതി വകുപ്പിന്റെ റെയ്ഡ്; 100 കോടിയുടെ വസ്തുവകകള്‍ കണ്ടെടുത്തു


-

ഭോപ്പാൽ: മധ്യപ്രദേശിലെ രണ്ട് പ്രമുഖ വ്യവസായ ഗ്രൂപ്പുകളുടെ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പിന്റെ വ്യാപക റെയ്ഡ്. ഭോപ്പാലിലെ 20 ഇടങ്ങളിലായി 150ഓളം ആദായ നികുതി ഉദ്യോഗസ്ഥർ വ്യാഴാഴ്ച പുലർച്ചെ മുതലാണ് സംയുക്ത റെയ്ഡ് ആരംഭിച്ചത്.

കോവിഡ് പ്രതിരോധ ടീമിലെ ആരോഗ്യ പ്രവർത്തകരായി ചമഞ്ഞാണ് ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥർ രണ്ട് വ്യവസായ ഗ്രൂപ്പുകളുടെയും വിവിധ ഓഫീസുകളിൽ ഒരേസമയം റെയ്ഡിനെത്തിയത്‌.

സംസ്ഥാന ആരോഗ്യവകുപ്പിന്റെ സ്റ്റിക്കര്‍ പതിച്ച വാഹനങ്ങളിലാണ് ഐ.ടി, എസ്.എ.എഫ് പോലീസ് സംഘം റെയ്ഡിനെത്തിയത്.

100 കോടിയോളം വിലമതിക്കുന്ന 100 വസ്തുവകകളുടെ രേഖകളും മറ്റും റെയ്ഡിൽ കണ്ടെടുത്തതായാണ് ആദായ നികുതി വകുപ്പിനോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. കണ്ടെത്തിയ വസ്തുവകകളിൽ രണ്ട് ക്രിക്കറ്റ് ക്രിക്കറ്റ് ഗ്രൗണ്ടുകളുടെ വിവരങ്ങളും ഉള്‍പ്പെടുന്നു. നൂറുകണക്കിന് കോടികള്‍ മൂല്യം വരുന്ന വസ്തുവവകളെക്കുറിച്ചുള്ള വിവരങ്ങളും റെയ്ഡില്‍ കണ്ടെടുത്തു. ഇതിന് പുറമേ ഒരു കോടി രൂപയും ഓഫീസുകളിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.

റെയിഡ് നടന്ന രണ്ട് വ്യവസായ ഗ്രൂപ്പുകളിൽ ഒന്നിന്റെ ഉടമ രാഘവേന്ദ്ര സിങ് തോമറാണ്. ശിവരാജ് സിങ് ചൗഹാൻ മന്ത്രിസഭയിലെ ക്യാബിനെറ്റ് അംഗമായ ബി.ജെ.പി നേതാവിന്റെ അടുത്ത അനുയായിയാണ് ഈ വ്യവസായിയെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

റെയ്ഡിന്റെ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ബി.ജെ.പി മന്ത്രിക്ക് തോമറുമായുള്ള ബന്ധം എന്താണെന്ന് വിശദീകരിക്കണമെന്ന് കോൺഗ്രസ് വക്താവ് നരേന്ദ്ര സലൂജ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ബി.ജെ.പി നേതാക്കളെ അപകീർത്തിപ്പെടുത്താനാണ് കോൺഗ്രസ് തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ബി.ജെ.പി വക്താവ് രജനീഷ് അഗർവാൾ മറുപടി നൽകി.

content highlights:Tax Officials Pose As Covid Warriors In Bhopal, Recover Properties Worth Crores


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented