കെ മുരളീധരൻ, താരിഖ് അൻവർ | ഫോട്ടോ: മാതൃഭൂമി, PTI
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമോ വേണ്ടയോ എന്ന കാര്യം കെ മുരളീധരന് തീരുമാനിക്കാമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. അടുത്ത ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മുരളീധരന്‍ തന്നോട് പറഞ്ഞിട്ടില്ലെന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കി.
വൈക്കം സത്യഗ്രഹ ശതാബ്ദി പരിപാടിയില്‍ തന്നെ മനപ്പൂര്‍വ്വം അവഗണിച്ചന്ന മുരളീധരന്റെ വാദം ശരിയല്ല. പരിപാടിയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയെക്ക് കര്‍ണാടകത്തില്‍ മുന്‍ കൂട്ടി തീരുമാനിച്ച ചില പരിപാടികള്‍ ഉണ്ടായിരുന്നു. സമയ കുറവ് ഉണ്ടായിരുന്നതിനാല്‍ പരിപാടി വേഗത്തിലാക്കേണ്ടി വന്നു. അതിനാലാണ് മുരളീധരന് പ്രസംഗിക്കാന്‍ അവസരം ലഭിക്കാത്തത് എന്നും താരിഖ് അന്‍വര്‍ പറഞ്ഞു.
സത്യഗ്രഹ ശതാബ്ദി പരിപാടിയില്‍ മുരളീധരന്‍ തനിക്കു പിന്നിലാണ് ഇരുന്നത്. ഒരിക്കല്‍ പോലും അവഗണന സംബന്ധിച്ച പരാതി മുരളിധരന്‍ തന്നോട് പറിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന പ്രസ്താവനകളുടെ പേരില്‍ മുരളിയോട് വിശദീകരണം തേടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: tariq anwar about k muraleedharan vaikom satyagraha event controversy
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..