കെ മുരളീധരൻ, താരിഖ് അൻവർ | ഫോട്ടോ: മാതൃഭൂമി, PTI
ന്യൂഡല്‍ഹി: കെ. മുരളീധരനെ അവഗണിക്കുന്നു എന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ നേതൃത്വവുമായി സംസാരിക്കണമെന്നും നേതാക്കള്‍ ലക്ഷ്മണ രേഖ കടക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പാര്‍ട്ടി പുനഃസംഘടന വൈകില്ലെന്നും അദ്ദേഹം പറഞ്ഞു.
'കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വൈകാതെ തന്നെ ഉണ്ടാകും.ലോക്‌സഭാ തിരഞ്ഞെടുപ്പും അടുത്തിരിക്കുന്നു. അതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ട്. അയോഗ്യതക്കു ശേഷം 18 പാര്‍ട്ടികള്‍ കോണ്‍ഗ്രസിന് ഒപ്പം നിന്നിട്ടുണ്ട്. അത് സംസ്ഥാന തലത്തിലും ഉണ്ടാവും'- താരിഖ് അന്‍വര്‍ പറഞ്ഞു.
'കെ മുരളീധരനെ അവഗണിക്കുന്നു എന്ന് പറയുന്നത് ശരിയല്ല. നേതൃത്വത്തിന് അദ്ദേഹത്തിന്റെ കാര്യത്തില്‍ അഭിപ്രായ വ്യത്യാമില്ല . ഇന്നലെ വയനാട്ടില്‍ നടന്ന പരിപാടിയിലും അദ്ദേഹം പങ്കെടുത്തു. കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണ് എല്ലാവര്‍ക്കും അഭിപ്രായം പറയാം. വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ നേതൃത്വവുമായി സംസാരിക്കണം. നേതാക്കള്‍ ലക്ഷമണ രേഖ കടക്കരുത്' - താരിഖ് അന്‍വര്‍ പറഞ്ഞു.
ക്രൈസ്തവ പുരോഹിതന്മാരുടെ സന്ദര്‍ശനം ബി.ജെ.പിയെ വിജയത്തിലേക്ക് നയിക്കുമെന്ന് കരുതുന്നില്ലെന്നും ബിജെപി യുടെ നിലപാട് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: tariq anwar about k muraleedharan controversy and kpcc revamp


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..