ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടി താപ്‌സി പന്നുവിന്റെയും സംവിധായകന്‍ അനുരാഗ് കശ്യപിന്റെയും വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. 

ഇതിനു പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. താന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് പുറത്തുവരുമെന്നും തനിക്കൊന്നും മറച്ചു വെക്കാനാകില്ലെന്നും താപ്‌സി എന്‍.ഡി.ടി.വിയോടു പ്രതികരിച്ചു. 

ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയെന്നും താനും കുടുംബവും ഉദ്യോഗസ്ഥരുമായി പൂര്‍ണമായി സഹകരിച്ചെന്നും താപ്‌സി വ്യക്തമാക്കി. എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കാന്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞു. ആദായനികുതി റെയ്ഡ് നടക്കുമ്പോള്‍ അത് അനുസരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനാകില്ലെന്നും താപ്‌സി കൂട്ടിച്ചേര്‍ത്തു. 

അഞ്ചുകോടി രൂപയുടെ രസീത് കണ്ടെത്തിയെന്ന് മാധ്യമങ്ങളാണ് പറഞ്ഞതെന്നും അഞ്ചുകോടി രൂപയുടെ രസീത് താപ്‌സിയുടെ വീട്ടില്‍നിന്നാണ് കണ്ടെത്തിയതെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

 

content highlights: tapsee pannu on it raid