പ്രതീകാത്മക ചിത്രം | Photo: ANI
ചെന്നൈ/മുബൈ: തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,077 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 45 പേര്‍ മരണപ്പെട്ടു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് കേസുകള്‍ 7,00,193 ആയി. 34,198 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 10,825 പേര്‍ ഇതുവരെ മരണപ്പെട്ടു.
കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 5778 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 13,550 പേര്‍ രോഗമുക്തി നേടി. 74 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 7,88,551 ആയി. 99,927 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 10,770 പേര്‍ ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു.6,84,835 പേര്‍ രോഗമുക്തി നേടി.
മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 7539 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 198 മരണവും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 16,25,197 ആയി. 1,50,011 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 42,831 പേര്‍ ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു.14,31,856 പേര്‍ രോഗമുക്തി നേടിയതായി സംസ്ഥാന ആരോഗ്യമന്ത്രാലയം അറിയിച്ചു.
Content Highlights: Tamilnadu Maharashtra Karnataka Covid-19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..