ചെന്നൈ/മുബൈ:  തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധന തുടരുന്നു. തമിഴ്‌നാട്ടില്‍ തിങ്കളാഴ്ച 1562 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ ഇന്ന് 2553 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 

തമിഴ്‌നാട്ടില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 30 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണ്. 17 പേര്‍ ഇന്ന് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 33229 ആയി. 286 പേരാണ് ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. കോവിഡ് സ്ഥിരീകരിച്ച 15413 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 17527 പേര്‍ രോഗമുക്തി നേടി.

മഹാരാഷ്ട്രയില്‍ ഇന്ന് 109 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 88528 ആയി. 3169 പേര്‍ ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. 44,374 പേരാണ് ചികിത്സയിലുള്ളത്. 40,975 പേര്‍ രോഗമുക്തി നേടി.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ട് സംസ്ഥാനങ്ങളാണ് തമിഴ്‌നാടും മഹാരാഷ്ട്രയും. 

 

Content Highlights: Tamilnadu Maharashtra India Covid-19 Updates