Image|PTI
ചെന്നൈ: തമിഴ്‌നാട്ടില്‍ ചൊവ്വാഴ്ച പുതിയതായി 5928 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 96 പേരാണ് ഇന്ന് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. 6031 പേര്‍ രോഗമുക്തി നേടി.
ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4,33,969 ആയി. 52,379 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3,74,172 പേര്‍ രോഗമോചിതരായി. 7418 പേര്‍ മരണപ്പെട്ടതായി ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
കര്‍ണാടകയില്‍ ഇന്ന് 9058 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 3.51ലക്ഷം കടന്നു. ബെംഗളുരുവില്‍ മാത്രം 2697 പുതിയ കോവിഡ് രോഗികളാണുള്ളത്.
കര്‍ണാടക ഗ്രാമ വികസന മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കെ എസ് ഈശ്വരപ്പയും ഇന്നത്തെ കോവിഡ് പോസിറ്റീവ്കാരുടെ പട്ടികയില്‍ ഉണ്ട്. 72കാരനായ ഈശ്വരപ്പയെ ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബെംഗളൂരുവില്‍ 40പേരുള്‍പ്പെടെ സംസ്ഥാനത്ത് ഇന്ന് 135 പേര്‍ മരിച്ചു. 5837 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്.
ഇന്ന് റെക്കോര്‍ഡ് സ്രവ സാമ്പിളുകളാണ് ആരോഗ്യ വകുപ്പ് ശേഖരിച്ചത്. ഇന്നത്തെ 83, 670 സാമ്പിളുകള്‍ അടക്കം 29, 79477 കോവിഡ് പരിശോധനകളാണ് കര്‍ണാടക ഇതുവരെ നടത്തിയത്.
Content Highlights: Tamilnadu Karnataka Covid-19 cases
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..