ചെന്നൈ: അന്തരിച്ച മുന്‍മുഖ്യമന്ത്രി എം. കരുണാനിധിക്ക് സ്മാരകം നിര്‍മിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു. മറീനാ കടല്‍ക്കരയിലാണ് സ്മാരകം നിര്‍മിക്കുക. 2018 ഓഗസ്റ്റ് ഏഴിനാണ് കരുണാനിധി അന്തരിച്ചത്. 

വലിയ നിയമപോരാട്ടത്തിലൂടെയാണ് മറീന കടല്‍ക്കരയില്‍ കരുണാനിധിയ്ക്ക് അന്ത്യവിശ്രമം സ്ഥലം ഒരുങ്ങിയത്. കരുണാനിധിയുടെ മൃതദേഹം മറീനയില്‍ അടക്കാന്‍ സമ്മതിക്കില്ലെന്ന് എ.ഐ.എ.ഡി.എം.കെ. പറഞ്ഞിരുന്നു. തുടര്‍ന്ന് സ്റ്റാലിന്‍ അവിടെ നേരിട്ടെത്തി പാര്‍ട്ടി നേതൃത്വവുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് സ്റ്റാലിന്‍ കോടതിയെ സമീപിച്ചു. അര്‍ധരാത്രി കോടതി ചേരുകയും പുലര്‍ച്ചെ, ഡി.എം.കെയ്ക്ക് അനുകൂല വിധി ലഭിക്കുകയും ചെയ്തു. 

അണ്ണാ ദുരെ, എം.ജി.ആര്‍., ജയലളിത എന്നീ നേതാക്കള്‍ക്ക് മറീനയില്‍ സ്മാരകമുണ്ട്.

content highlights: tamilnadu government to build memorial for karunanidhi in mareena beach