Image courtesy: Video shared by https://twitter.com/Nousa_journo
ചെന്നൈ: ജോലിയില്‍നിന്ന് വിരമിക്കുന്ന ദിവസം, അത് ഏതൊരാളെ സംബന്ധിച്ചും ഏറെ വികാരനിര്‍ഭരമായിരിക്കും. അത്രയുംകാലം ചെയ്തുകൊണ്ടിരുന്ന ജോലിയോടുള്ള വിടപറച്ചില്‍ കണ്ണീരോടെയാകും പലരും നടത്തുക. അത്തരത്തിലുള്ള ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയാണ്. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനിലെ ഡ്രൈവര്‍ജോലിയില്‍നിന്ന് വിരമിച്ച, അറുപതുകാരന്‍ മുത്തുപ്പാണ്ടിയാണ് ഈ വീഡിയോയില്‍ ഉള്ളത്.
മധുര സ്വദേശിയാണ് മുത്തുപ്പാണ്ടി. ജോലിയില്‍നിന്ന് വിരമിക്കുന്ന ദിവസം ബസിന്റെ സ്റ്റിയറിങ്ങിനെ ചുംബിക്കുകയും ബ്രേക്ക്, ക്ലച്ച്, ആക്‌സിലറേറ്റര്‍ തുടങ്ങിയവയെ തൊട്ടുതൊഴുകയും ചെയ്തശേഷമാണ് അദ്ദേഹം പുറത്തിറങ്ങുന്നത്. ശേഷം, മുത്തുപ്പാണ്ടി ബസിന്റെ ചവിട്ടുപടിയെ തൊട്ടുതൊഴുന്നതും ബസിന്റെ മുന്‍ഭാഗത്തെ തൊഴുത് ആലിംഗനം ചെയ്യുന്നതും കാണാം.
കണ്ണീരോടെയുള്ള അദ്ദേഹത്തിന്റെ വിടപറച്ചിലിന്റെ വീഡിയോ നൗഷാദ് എ. എന്ന മാധ്യമപ്രവര്‍ത്തകനാണ് ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ഈ തൊഴില്‍ തനിക്ക് സമൂഹത്തില്‍ ബഹുമാനം നേടിത്തന്നെന്ന് വീഡിയോയുടെ അവസാനഭാഗത്ത് മുത്തുപ്പാണ്ടി പറയുന്നുണ്ട്. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാനും മാതാപിതാക്കളെയും ഭാര്യയെയും സംരക്ഷിക്കാനും തന്നെ പ്രാപ്തനാക്കിയതും ഈ തൊഴിലാണ്, അദ്ദേഹം പറയുന്നു. മധുരയിലെ അണുപ്പാനടി-തിരുപ്പരഗുന്‍ട്രം-മഹാലക്ഷ്മി കോളനി റൂട്ടിലെ ബസ് ഡ്രൈവറായിരുന്നു മുത്തുപ്പാണ്ടി.
Content Highlights: tamilnadu driver gets emotional on retirement day kisses stearing and hugs bus in tamilnadu
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..