
പ്രതീകാത്മക ചിത്രം. Photo - PTI
ചെന്നൈ: തമിഴ്നാട്ടില്‍ ഇന്ന് 2,396 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 38 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ മൂലം ഇന്ന് ജീവന് നഷ്ടമായത്. സംസ്ഥാനത്ത് ഇതുവരെ 56,845 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതില്‍ 24,822 എണ്ണം സജീവ കേസുകളാണ്. സംസ്ഥാനത്തെ ആകെ മരണസംഖ്യ 704 ആയതായി തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു.
തമിഴ്നാട്ടില്‍ ഇന്ന് 33,231 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയ ദിവസമാണ് ഇന്ന്. ഇതുവരെ 86,1211 സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. രാജ്യത്തെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് തമിഴ്നാട്. മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്.
content highlights: tamilnadu covid-19 case update
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..