ചെന്നൈ: തമിഴ്‌നാട്ടില്‍ ശനിയാഴ്ച 4,280 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ പത്ത് പേര് വിദേശത്ത് നിന്നും തിരിച്ചെത്തിയവരാണ്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 107001 ആയി.
65 പേരാണ് ഇന്ന് മാത്രം കോവിഡ് ബാധിച്ച് മരിച്ചത്. 1450 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരണപ്പെട്ടത്. 44,956 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
സംസ്ഥാനത്ത് ചെന്നൈയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത്. ചെന്നൈ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 66,538 ആയി.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മധുരൈയിലും സമീപപ്രദേശങ്ങളിലും ജൂലൈ 12 വരെ ലോക്ക്ഡൗണ്‍ നീട്ടിയതായി മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി അറിയിച്ചു. അതേസമയം ചെന്നൈയിലെ നിയന്ത്രണങ്ങളില്‍ ജൂലായ് 6 മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. പച്ചക്കടി പലചരക്ക് കടകള്‍ രാവിലെ 6 മണിമുതല്‍ വൈകുന്നേരം 6 വരെ തുറന്നുപ്രവര്‍ത്തിക്കാം. ടെക്‌സ്റ്റൈല്‍സ്, ഹാര്‍ഡ് വെയര്‍ കടകള്‍ എന്നിവ രാവിലെ 10 മുതല്‍ 6 വരെയും ഹോട്ടലുകളും റെസ്‌റ്റോറന്റുകളും ആറ് മുതല്‍ 9 വരേയും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി ഉണ്ട്.
Content Highlights: Tamilnadu covid-19 updates