ചെന്നൈ: തമിഴ്‌നാട്ടില്‍ ഞായറാഴ്ച 1974 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 38 പേരാണ് ഇന്ന് മാത്രം കോവിഡ് ബാധിച്ച് മരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 23 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണ്.
ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 44661 ആയി. 435 പേരാണ് രോഗം ബാധിച്ച് ഇതുവരെ മരണപ്പെട്ടത്. 19,676 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 24സ 547 പേര്‍ ഇതുവരെ രോഗമുക്തി നേടിയതായി തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ചെന്നൈയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത്. 30459 കോവിഡ് കേസുകളും 1415 കോവിഡ് മരണങ്ങളുമാണ് ചെന്നൈ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.
Content Highlights: Tamilnadu covid-19 Update