പ്രതീകാത്മകചിത്രം | Photo: AFP
ചെന്നൈ: തന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹത്തിനൊരുങ്ങിയ കാമുകന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച യുവതി അറസ്റ്റില്‍. ശനിയാഴ്ച, തമിഴ്‌നാട്ടിലെ ഈറോഡിലാണ് സംഭവം. വര്‍ണപുരം സ്വദേശിയായ കാര്‍ത്തി (27)യ്ക്കു നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. കാര്‍ത്തിയുടെ ബന്ധു കൂടിയായ മീനാദേവിയാണ് പോലീസിന്റെ പിടിയിലായത്.
മീനാദേവിയും കാര്‍ത്തിയും പ്രണയത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. വിവാഹം കഴിക്കാമെന്ന് കാര്‍ത്തി വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റൊരു യുവതിയുമായി കാര്‍ത്തിയുടെ വിവാഹനിശ്ചയം നടക്കാന്‍ പോകുന്നുവെന്ന കാര്യം മീനാദേവി അറിഞ്ഞു. തുടര്‍ന്ന് മീനാദേവി ഇക്കാര്യം കാര്‍ത്തിയോട് ചോദിച്ചു. ഇത് ഇരുവരും തമ്മില്‍ തുടര്‍ച്ചയായ വഴക്കിന് വഴിവെച്ചു.
ശനിയാഴ്ച കാര്‍ത്തി, മീനാദേവിയെ കാണാന്‍ പോയിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് മീനാദേവി, കാര്‍ത്തിയുടെ ദേഹത്ത് തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു. കാര്‍ത്തിയുടെ മുഖത്തം കൈകളിലുമാണ് എണ്ണ വീണ് പൊള്ളിയത്. നിലവിളി കേട്ട് ഓടിക്കൂടി ആളുകളാണ് കാര്‍ത്തിയെ ആശുപത്രിയിലെത്തിച്ചത്.
Content Highlights: tamil nadu woman pours hot oil on boyfriend after he cheats on her
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..