ക്വാറികളിലെ നിയമവിരുദ്ധ ഖനനം കണ്ടെത്താന്‍ ഡ്രോണുപയോഗിച്ച് പരിശോധന നടത്തും-തമിഴ്‌നാട്


നിയമവിരുദ്ധമായ ഖനനം നിര്‍ത്തുന്നതിന് ഓരോ ആറുമാസം കൂടുമ്പോഴും ഖനികളിലും ക്വാറികളിലും സര്‍ക്കാര്‍ ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തും. ഖനനം ചെയ്ത ധാതുക്കളുടെ അളവ് ഇതിലൂടെ കണ്ടെത്താന്‍ കഴിയും.

പ്രതീകാത്മക ചിത്രം Photo: A.P.

ചെന്നൈ: പാട്ടത്തിനെടുത്ത് ഖനനം നടത്തുന്ന ക്വാറികളില്‍നിന്ന് കുഴിച്ചെടുത്ത ധാതുക്കളുടെ അളവ് കണ്ടെത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഡ്രോണുകളുപയോഗിക്കും. തമിഴ്‌നാട് ജലവിഭവകുപ്പ് മന്ത്രി ദുരെയ്മുരുഗന്‍ നിയമസഭയില്‍ അറിയിച്ചതാണിക്കാര്യം. സംസ്ഥാനത്ത് ഉപയോഗശൂന്യമായി കിടക്കുന്ന ക്വാറികള്‍ ജലം ശേഖരിക്കുന്നതിനും സംഭരിക്കുന്നതിനുമായി ഉപയോഗപ്പെടുത്തുമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമവിരുദ്ധമായ ഖനനം നിര്‍ത്തുന്നതിന് ഓരോ ആറുമാസം കൂടുമ്പോഴും ഖനികളിലും ക്വാറികളിലും സര്‍ക്കാര്‍ ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തും. ഖനനം ചെയ്ത ധാതുക്കളുടെ അളവ് ഇതിലൂടെ കണ്ടെത്താന്‍ കഴിയും-മന്ത്രി പറഞ്ഞു.

പാട്ടക്കാലാവധി കഴിഞ്ഞ 436 ഖനികളും ക്വാറികളും സംസ്ഥാനത്തുണ്ടെന്നു പറഞ്ഞ അദ്ദേഹം അവ ജലം ശേഖരിക്കുന്നതിനും സംഭരിക്കുന്നതിനുമായി ഉപയോഗപ്പെടുത്തുമെന്ന് കൂട്ടിച്ചേര്‍ത്തു. വേനല്‍ക്കാലത്ത് ജനങ്ങള്‍ക്കു ജലവിതരണത്തിന് ഇത് ഉപയോഗിക്കും.

എം-സാന്റ് ഉത്പാദിപ്പിക്കുന്ന മേഖലയ്ക്കു വേണ്ടി നയം രൂപവത്കരിക്കുമെന്നും സേലം, തിരുനെല്‍വേലി, തൂത്തുക്കുടി, പേരാമ്പാളൂര്‍ എന്നീ ജില്ലകളിലെ ജിപ്‌സത്തിന്റെ ലഭ്യത എത്രയെന്ന് കണക്കാക്കുമെന്നും മന്ത്രി ദുരെയ്മുരുഗന്‍ നിയമസഭയില്‍ പറഞ്ഞു.

Content highlights: tamil Nadu will use drones to check the quantum of minerals mined from quarries

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented