ഇ.പളനിസ്വാമി |Photo:PTI
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ഷകര്‍ക്ക് വന്‍ ആനുകൂല്യവുമായി തമിഴ്‌നാട് സര്‍ക്കാര്‍. 16 ലക്ഷത്തിലധികം കര്‍ഷകരുടെ വായ്പ എഴുതിത്തള്ളാന്‍ തീരുമാനം. സഹകരണ ബാങ്കുകളിലെ 12,110 കോടി രൂപയുടെ വായ്പയാണ് എഴുതിത്തള്ളുന്നത്. മുഖ്യമന്ത്രി ഇ. പളനിസാമി നിയമസഭയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
'കോവിഡ് മഹാമാരി, തുടര്‍ച്ചയായി വന്ന രണ്ടു ചുഴലിക്കാറ്റ്, അപ്രതീക്ഷിത മഴ തുടങ്ങിയ സാഹചര്യങ്ങളില്‍ കൃഷിയെ പുനരുജ്ജീവിപ്പിക്കാന്‍ കര്‍ഷകരെ സഹായിക്കുന്നത് പ്രധാനമാണ്', പളനിസാമി പറഞ്ഞു.
എഴുതിത്തള്ളുന്ന തുക സര്‍ക്കാര്‍ ഫണ്ടില്‍നിന്ന് നീക്കിവെക്കുമെന്നും ഉടന്‍ ഇത് നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമിഴ്‌നട് ജനസംഖ്യയുടെ 70 ശതമാനവും കാര്‍ഷികവൃത്തി ചെയ്യുന്നവരാണ്.
Content Highlights: Tamil Nadu Waives ₹ 12,000 Crore Farm Loans Ahead Of Election
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..