കോവിഡ് ബാധിത രാജ്യങ്ങളില്‍ നിന്ന് പിൻവാങ്ങുന്ന കമ്പനികളെ ലക്ഷ്യമിട്ട് തമിഴ്‌നാട്


representational image

ചെന്നൈ: തമിഴ്‌നാടിനെ വിദേശ നിക്ഷേപത്തിനുളള പ്രധാനകേന്ദ്രങ്ങളിലൊന്നായി ഉയര്‍ത്തുന്നതിന് വേണ്ടിയുളള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാരെന്ന് റിപ്പോര്‍ട്ട്. കോവിഡ് ബാധിത രാജ്യങ്ങളില്‍ നിന്ന് പിന്‍വാങ്ങുന്ന വിദേശ നിക്ഷേപകരെ ലക്ഷ്യമിട്ടുകൊണ്ടാണ് ഇത്തരമൊരു നടപടി. ഇതിന്റെ സാധ്യതകളെ കുറിച്ചും സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും അപഗ്രഥിക്കുന്നതിനായി ഉന്നതോദ്യോഗസ്ഥരുടെ ഒരു സമിതിക്ക് തമിഴ്‌നാട് രൂപം നല്‍കി.

സംസ്ഥാന ചീഫ് സെക്രട്ടറിയായിരിക്കും സമിതിക്ക് നേതൃത്വം നല്‍കുക. ഒരുമാസത്തിനുള്ളില്‍ സമിതി തീരുമാനമെടുക്കും.ചൈനയില്‍ നിന്ന് ഉല്‍പാദനം മാറ്റുമെന്ന് സൂചിപ്പിച്ച ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മുന്‍നിര നിക്ഷേപക കമ്പനികളുടെ പ്രതിനിധികളും ഈ പാനലില്‍ അംഗങ്ങളാണ്. ഇതിനകം തന്നെ വിദേശരാജ്യങ്ങളുടെ പ്രിയപ്പെട്ട നിക്ഷേപകേന്ദ്രമാണ് തമിഴ്‌നാട്. കൂടുതല്‍ നിക്ഷേപങ്ങളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് പ്രത്യേക പ്രോത്സാഹന പാക്കേജും ഫെസിലിറ്റേഷന്‍ പ്രക്രിയയും പാനല്‍ രൂപീകരിക്കും. നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് ഫാസ്റ്റ് ട്രാക്ക് ക്ലിയറന്‍സിനുള്ള നടപടികളും പാനല്‍ കണ്ടെത്തും.

ഇലക്ട്രിക് വാഹനവ്യവസായത്തില്‍ നിക്ഷേപം നടത്തുന്നതിന് വേണ്ടി ഒട്ടനവധി നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചിരുന്നു. ഇ-വാഹനങ്ങള്‍ക്കായി സമഗ്രമായ ഒരു നയം മുന്നോട്ടുവെച്ച സര്‍ക്കാര്‍ ഉപയോക്താക്കള്‍ക്ക് റോഡ് ടാക്‌സ് ഇളവ് വരെ നല്‍കി.

ഹ്യുണ്ടായ്, റെനോ, നിസ്സാന്‍, ഫോര്‍ഡ് തുടങ്ങിയ കമ്പനികളുടെ ഓട്ടോ പ്ലാന്റുകളും സംസ്ഥാനത്തുണ്ട്. വാണിജ്യ വാഹന നിര്‍മാതാക്കള്‍ മാത്രമല്ല, ആഢംബര ബ്രാന്‍ഡുകള്‍ പോലും തമിഴ്നാട്ടില്‍ എത്തിയിട്ടുണ്ട്. ബിഎംഡബ്ല്യുവിന്റെ ഇന്ത്യ പ്ലാന്റ് ചെന്നൈക്ക് സമീപമാണ്. ആഗോള നിക്ഷേപകര്‍ക്ക് മുന്നില്‍ ഇക്കാര്യങ്ങളെല്ലാം ഉയര്‍ത്തിക്കാണിക്കാനായിരിക്കും തമിഴ്‌നാടിന്റെ ശ്രമം.

യുഎസ്, ദക്ഷിണ കൊറിയ, ജപ്പാന്‍, തായ് വാന്‍, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയില്‍ വിതരണശൃംഖലകള്‍ സ്ഥാപിച്ചുകൊണ്ട് തങ്ങളുടെ നിക്ഷേപം വൈവിധ്യവത്കരിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ കമ്പനികളെല്ലാം തങ്ങളുടെ വിതരണ ശൃംഖലകളെ വിലയിരുത്തുകയാണ്. അടുത്തിടെ ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉല്പാദകരെ തങ്ങളുടെ യൂണിറ്റുകള്‍ ചൈനയില്‍ നിന്ന് മാറ്റി സ്ഥാപിക്കുന്നതിനായി സ്റ്റിമുലസ് പാക്കേജുകളുടെ ഒരു ഭാഗം പോലും അനുവദിച്ചിരുന്നു.

content highlights:Tamil Nadu Sets Up Crack Team to Net Companies Fleeing China, Other Covid-Hit Nations

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented