മുല്ലപ്പെരിയാർ: മരങ്ങള്‍ മുറിക്കാന്‍ അനുമതി നൽകണമെന്ന് മേൽനോട്ടസമിതി യോഗത്തിൽ തമിഴ്നാട്


ബി. ബാലഗോപാൽ | മാതൃഭൂമി ന്യൂസ് 

മുല്ലപ്പെരിയാർ അണകെട്ട് ശക്തിപ്പെടുത്തത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കേരളത്തിന്റെ സഹകരണം ആവശ്യമാണെന്ന് തമിഴ്നാട് സമിതിയെ അറിയിച്ചു.

Photo: Mathrubhumi

ന്യൂഡൽഹി: മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മരങ്ങള്‍ മുറിക്കാന്‍ അനുമതി നൽകണമെന്ന് മേൽനോട്ടസമിതി യോഗത്തിൽ തമിഴ്നാട് സർക്കാർ ആവശ്യപ്പെട്ടു. പതിനഞ്ച് മരങ്ങൾ മുറിക്കാനുള്ള അനുമതി അടിയന്തിരമായി നൽകണമെന്നാണ് തമിഴ്നാട് സർക്കാർ ആവശ്യപ്പെട്ടത്. മരം മുറിക്കാൻ വനം വകുപ്പിന്റേത് ഉൾപ്പെടെയുള്ള അനുമതി ആവശ്യമാണെന്ന് കേരളത്തിന്റെ പ്രതിനിധികൾ യോഗത്തിൽ വ്യക്തമാക്കി. തുടർന്ന് അനുമതിക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മേൽനോട്ട സമിതി ഗുൽഷൻ രാജ് കേരളത്തിന്റെ പ്രതിനിധികളോട് നിർദ്ദേശിച്ചു.

ഇക്കഴിഞ്ഞ മഴക്കാലത്ത് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കൂടിയപ്പോൾ കേരളം മേൽനോട്ടസമിതിക്ക് കത്ത് നൽകിയിരുന്നു. ഈ കത്തിനേക്കുറിച്ച് ചർച്ചചെയ്യാൻ ആണ് മേൽനോട്ടസമിതിയുടെ യോഗം ഡൽഹിയിൽ ചേർന്നത്. നിലവിൽ മഴ ഇല്ലാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് മേൽനോട്ടസമിതി യോഗം വിലയിരുത്തി.

അതെസമയം, മുല്ലപ്പെരിയാർ അണകെട്ട് ശക്തിപ്പെടുത്തത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കേരളത്തിന്റെ സഹകരണം ആവശ്യമാണെന്ന് തമിഴ്നാട് സമിതിയെ അറിയിച്ചു. അണക്കെട്ടിലേക്കുള്ള അപ്രോച്ച് റോഡിന്റെ നിര്‍മ്മാണത്തിനും അണക്കെട്ടിന്റെ അറ്റകുറ്റപ്പണികള്‍ക്കും കേരളത്തിന്റെ സഹകരണം ആവശ്യപ്പെട്ടു. ബേബി അണകെട്ട് ശക്തിപ്പെടുത്തണമെങ്കിൽ മരങ്ങൾ മുറിക്കാൻ അനുമതി ആവശ്യമാണ്. ഇത് അടിയന്തിരമായി നൽകണമെന്നും തമിഴ്നാട് യോഗത്തിൽ ആവശ്യപ്പെട്ടു.

അണക്കെട്ടിലെ ചോര്‍ച്ച ഉള്‍പ്പടെ പരിശോധിക്കുന്നതിന് ആവശ്യമായ ഇന്‍സ്ട്രമെന്റേഷന്‍ ഉടന്‍ നടപ്പാക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. തർക്കം പരിഹരിച്ച് അന്തിമ റൂൾ കെർവ് ഉടൻ തയ്യാറാകണമെന്നും കേരളം യോഗത്തിൽ ആവശ്യപ്പെട്ടു. അടുത്തമാസം മേൽനോട്ടസമിതി അണകെട്ട് സന്ദർശിച്ചേക്കും.

ഡാം സേഫ്റ്റി ഓര്‍ഗനൈസേഷനിലെ ചീഫ് എന്‍ജിനീയറും മേല്‍നോട്ടസമിതിയുടെ അധ്യക്ഷനുമായ ഗുല്‍ഷന്‍ രാജിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. കേരളത്തിനെ പ്രതിനിധീകരിച്ച് സെക്രട്ടറി പ്രണബ് ജ്യോതി നാഥ്‌, ചീഫ് എന്‍ജിനീയര്‍ അലക്‌സ് വര്‍ഗീസ്, നോഡൽ ഓഫീസർ പി ജി വിജയകുമാർ എന്നിവർ പങ്കെടുത്തു. തമിഴ്‌നാടിനെ പ്രതിനിധീകരിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി സന്ദീപ് സക്സേന, കാവേരി സെല്‍ ചെയര്‍മാന്‍ ആര്‍. സുബ്രമണ്യന്‍ എന്നിവരാണ് പങ്കെടുത്തത്. കേന്ദ്ര ജല കമ്മീഷന്‍ പ്രതിനിധി എസ്.എസ്. ബക്ഷിയും യോഗത്തിൽ പങ്കെടുത്തു.

Content Highlights: tamil nadu seeks permission to cut tree in mullaperiyar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented