ചെന്നൈ:  തമിഴ്‌നാട്ടില്‍ ഇന്ന് 817 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ച ദിവസം കൂടിയാണിത്. 

അതേസമയം വൈറസ് ബാധയേറ്റ് കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് പേരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മരണ സംഖ്യ 133 ആയി.  

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 558 പേര്‍ ചെന്നൈയിലാണ്. ഇതോടെ തമിഴ്‌നാട്ടില്‍ ആകെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 18, 545 ആയി. 

Content Highlights: Tamil Nadu records new 817 covid cases