പ്രതീകാത്മകചിത്രം | Photo : Pics 4 News
സേലം: ലോക റെക്കോര്‍ഡ് സ്വന്തമാക്കാന്‍ വ്യത്യസ്ത ചലഞ്ചുമായി തമിഴ്നാട് സ്വദേശി നടരാജ്. മൂക്കിലൂടെ ഊതി ലോറിയുടെ മൂന്ന് ടയര്‍ട്യൂബുകളാണ് നടരാജ് വീര്‍പ്പിച്ചത്. ഇതിനായി വെറും ഒന്‍പത് മിനിറ്റും 45 സെക്കന്‍ഡുമാണ് അദ്ദേഹത്തിന് വേണ്ടിവന്നത്. അന്താരാഷ്ട്ര യോഗ ദിനത്തിലായിരുന്നു പ്രകടനം.
പ്രാണായാമം എന്ന യോഗാരീതിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യം കൂടി കരാട്ടേ കോച്ചായ നടരാജിന്റെ പ്രകടനത്തിനുണ്ടായിരുന്നു. ഇതിന് മുമ്പ് 97 വേദികളില്‍ നടരാജ് സമാനമായ പ്രകടനം നടത്തിയിട്ടുണ്ട്.
ജുഡീഷ്യല്‍ ഓഫീസര്‍മാരുടേയും പോലീസ് ഉദ്യോഗസ്ഥന്‍മാരുടേയും സാന്നിധ്യത്തിലായിരുന്നു നടരാജ് ട്യൂബുകളില്‍ വായു നിറച്ചത്. വേള്‍ഡ് ടാലന്റ് ബുക്ക് ഓഫ് റെക്കോഡ്സ് നടരാജിന്റെ പ്രകടനം അംഗീകരിക്കുകയും രേഖപ്പെടുത്തുകയും ചെയ്തു.എന്നാല്‍, ഇത്തരം പ്രകടനം അനുകരിക്കുന്നതിനെ കുറിച്ച് നടരാജ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തീവ്ര പരിശീലനത്തിലൂടെയാണ് ശ്വാസം നിയന്ത്രിച്ച് തനിക്ക് ഇത്തരത്തിലുള്ള പ്രകടനം സാധ്യമാകുന്നതെന്നും മതിയായ പരിശീലനമില്ലാതെ ഇത്തരത്തിലുള്ള സംഗതികള്‍ക്ക് മുതിരരുതെന്നും അത് ജീവന്‍ അപകടമാകുന്നതിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കടപ്പാട് - TimesNow
Content Highlights: Tamil Nadu man, inflates three lorry tubes, using his nostrils
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..