കര്‍ണാടകയില്‍ 7339 പുതിയ കോവിഡ് 19 കേസുകള്‍, ആന്ധ്രയില്‍ 6235, തമിഴ്‌നാട്ടില്‍ 5344


പ്രതീകാത്മക ചിത്രം | Photo: PTI

ബെംഗളുരു/ ആന്ധ്ര/ ചെന്നൈ : കര്‍ണാടകയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 7,339 പുതിയ കോവിഡ് 19 കേസുകള്‍. 9925 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 122 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്. സംസ്ഥാനത്ത് 5,26,876 കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഇവരില്‍ 4,23,377 പേര്‍ രോഗമുക്തരായി. ആകെ മരണം 8,145 ആണ്. നിലവില്‍ 95,335 പേര്‍ ചികിത്സയിലാണ്.

അതേസമയം ഒരുഘട്ടത്തില്‍ പതിനായിരത്തിലധികം കോവിഡ് കേസുകള്‍ ദിവസവും റിപ്പോര്‍ട്ട് ചെയ്തിരുന്ന ആന്ധ്രയില്‍ കേസുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി തുടങ്ങി. ഇന്ന് 6,235 കോവിഡ് കേസുകളാണ് ആന്ധ്രയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6,31,749 ആയി ഉയര്‍ന്നു. ആന്ധ്രയില്‍ 5410 പേരാണ് കോവിഡ് മൂലം മരിച്ചത്. 74,518 പേര്‍ ചികിത്സയിലാണ്.

തമിഴ്‌നാട്ടില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 5344 പുതിയ കേസുകളാണ്. 5492 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. 60 പേരാണ് മരിച്ചത്. തമിഴ്‌നാട്ടില്‍ കോവിഡ് കേസുകളുടെ എണ്ണം 5,47,337 ആയി ഉയര്‍ന്നു. 4,91,971 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 8,871 പേരാണ് തമിഴ്‌നാട്ടില്‍ മരണത്തിന് കീഴടങ്ങിയത്.

content Highlights: Tamil Nadu Karnataka Andhra Covid 19 updates



Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


Gautam Adani

2 min

എസ്.ബി.ഐ അദാനിക്ക് നല്‍കിയത് 21,370 കോടി രൂപയുടെ വായ്പ; ഓഹരികളില്‍ തകര്‍ച്ച തുടരുന്നു

Feb 2, 2023

Most Commented