ചെന്നൈ:   തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗവര്‍ണര്‍ ക്വാറന്റീനില്‍ പോകുകയാണെന്ന് രാജ് ഭവന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഞായറാഴ്ച ഉച്ചയോടെ ഗവര്‍ണറെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാജ്ഭവൻ ജീവനക്കാരിൽ ചിലര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ ക്വാറന്റീനില്‍ പോയത്.  

എന്നാല്‍ ഗവര്‍ണറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്തിനാണെന്ന ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല. അദ്ദേഹത്തിന്റെ കോവിഡ് പരിശോധന ഫലം ഞായറാഴ്ച വരുമെന്നായിരുന്നു അറിയിച്ചിരുന്നത്. കോവിഡ് ഫലത്തെക്കുറിച്ചും റിപ്പോർട്ട് വന്നിട്ടില്ല.  

ഗവര്‍ണറെ പരിശോധിച്ച രാജ്ഭവന്‍ മെഡിക്കല്‍ ഓഫീസര്‍ അദ്ദേഹം ആരോഗ്യവാനാണെന്ന് വ്യക്തമാക്കിയതായി രാജ്ഭവന്‍ നേരത്തെ പുറത്ത് വിട്ട പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ഗവര്‍ണര്‍ സ്വയം ക്വാറന്റീനില്‍ പോകുകയാണെന്നും രാജ് ഭവന്‍ ജൂലൈ 29ന് വ്യക്തമാക്കിയിരുന്നു.രണ്ടാഴ്ച മുമ്പ് രാജ് ഭവനിലെ 84 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 

Content Highlight: Tamil Nadu governor brought to Hospital