പാകിസ്താന്‍ ശത്രുവോ മിത്രമോ? തോക്കിനെ തോക്കുകൊണ്ടു തന്നെ നേരിടണം-ഗവര്‍ണര്‍ ആര്‍.എന്‍ രവി


തമിഴ്‌നാട് ഗവർണർ ആർ.എൻ. രവി | Photo : Twitter / @cynthiahema

കൊച്ചി: അക്രമത്തിനെതിരെ തീവ്രനിലപാട് സ്വീകരിക്കണമെന്നും തോക്കെടുക്കുന്നവരെ തോക്ക് കൊണ്ടു തന്നെ നേരിടണമെന്നും തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരെ ശബ്ദമുയര്‍ത്തുന്നവരുമായി ചര്‍ച്ച നടത്തുന്നത് സര്‍ക്കാര്‍ ഒഴിവാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാകിസ്താനുമായി സമാധാനക്കരാറിലേര്‍പ്പെട്ട യുപിഎ സര്‍ക്കാരിനെ വിമര്‍ശിച്ച അദ്ദേഹം ബാലക്കോട്ടില്‍ പാകിസ്താന് കനത്ത തിരിച്ചടി നല്‍കിയ കേന്ദ്രസര്‍ക്കാരിനെ പ്രശംസിക്കുകയും ചെയ്തു. ആഭ്യന്തര സുരക്ഷ സംബന്ധിച്ച് ഞായറാഴ്ച കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആര്‍. എന്‍. രവി.

2008 ല്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിന് മാസങ്ങള്‍ക്ക് ശേഷം പാകിസ്താനുമായി സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ ആര്‍. എന്‍. രവി വിമര്‍ശിച്ചു. "മുംബൈ ഭീകരാക്രമണം രാജ്യത്തെ മൊത്തം ആഘാതത്തിലാഴ്ത്തി, ഒരു കൂട്ടം ഭീകരവാദികള്‍ രാജ്യത്തെ അപമാനിച്ചു. എന്നാല്‍ ഒമ്പത് മാസത്തിനുള്ളില്‍ ഇന്ത്യയും പാകിസ്താനും ഭീകരവാദത്തിന്റെ ഇരകളാണെന്ന് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയും പാകിസ്താന്‍ പ്രധാനമന്ത്രിയും സംയുക്തമായി ഔദ്യോഗിക പ്രസ്താവനയിറക്കി. എന്താണിത്? നമുക്ക് ശത്രുബോധമുണ്ടോ? പാകിസ്താന്‍ നമ്മുടെ മിത്രമാണോ അതോ ശത്രുവോ? അക്കാര്യത്തില്‍ വ്യക്തത വേണം. രണ്ടിനുമിടയില്‍ നിലകൊള്ളാനാണ് ശ്രമിക്കുന്നതെങ്കില്‍ നിങ്ങള്‍ ആശയക്കുഴപ്പത്തിലാകും". ആര്‍എന്‍. രവി നിശിതവിമര്‍ശനം തുടര്‍ന്നു.

പുല്‍വാമ ഭീകരാക്രമണത്തില്‍ 46 സൈനികര്‍ വീരമൃത്യു വരിച്ച സംഭവത്തെയും തമിഴ്‌നാട് ഗവര്‍ണര്‍ അനുസ്മരിച്ചു. ആ ആക്രണത്തില്‍ ഇന്ത്യ ബാലക്കോട്ടില്‍ തിരിച്ചടി നല്‍കുകയും ഭീകരാക്രമണം നടത്തിയാല്‍ അതിന് തക്ക പ്രതിഫലം നല്‍കേണ്ടി വരുമെന്ന് പാകിസ്താനോട് കൃത്യമായ ഭാഷയില്‍ വ്യക്തമാക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ മുന്‍ കേന്ദസര്‍ക്കാരിനെതിരെയും അദ്ദേഹം വിമര്‍ശനമുയര്‍ത്തി. കശ്മീര്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിനെ പോലെയുള്ളര്‍ക്ക് പ്രധാനമന്ത്രിയെ കാണുന്നതിന് പോലും അനുമതി ലഭിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

"സന്ദേഹമില്ല, സന്നദ്ധതയുമില്ല. ഒരാശയം തിരിച്ചറിയാന്‍ കുറേ സമയമെടുത്തു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഒരു സന്ധിസംഭാഷണവും നടന്നില്ല, ഒരു ഭീകരപ്രസ്ഥാനവുമായും ചര്‍ച്ച നടത്തിയിട്ടില്ല. രാഷ്ട്രതന്ത്രപരമായി ഒരു സംതൃപ്തിയും നല്‍കാത്ത കീഴടങ്ങല്‍ മാത്രമായിരിക്കും അത്തരത്തിലുള്ള നയതന്ത്രചര്‍ച്ചകള്‍ കൊണ്ട് സാധ്യമാകൂ". ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.


Content Highlights: Tamil Nadu Governer,Zero Tolerance to Violence, Attacks UPA Govt, RN Ravi

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented