MK Stalin | Photo: ANI
ചെന്നൈ: തമിഴ്നാട്ടില്‍ പൊതു-സ്വകാര്യ മേഖലകളില്‍ ജോലിചെയ്യുന്ന ഭിന്നശേഷിക്കാര്‍ക്ക് ഇനി വീട്ടിലിരുന്ന് ജോലിചെയ്യാന്‍ (വര്‍ക്ക് ഫ്രം ഹോം) അവസരം നല്‍കിയേക്കും. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയതായി മുഖ്യമന്ത്രി എം.കെ സ്റ്റാലിന് പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തോട് അനുബന്ധിച്ച് ശനിയാഴ്ച സംഘടിപ്പിച്ച ചടങ്ങിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്.
തമിഴ്നാട് സ്കില്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് ഭിന്നശേഷിക്കാര്‍ക്ക് പരിശീലനവും സൗജന്യ ലാപ്ടോപ്പും നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ - സ്വകാര്യ മേഖലകളില്‍ ഉന്നതതല സമിതികളെ നിയോഗിച്ചിട്ടുണ്ട്. ഈ സമിതിയുടെ ശുപാര്‍ശ അനുസരിച്ചാവും ഭിന്നശേഷിക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക. തൊഴിലിടങ്ങളില്‍ മറ്റുള്ളവരെ ആശ്രയിക്കാതെ ജോലി ചെയ്യാന്‍ കഴിയുന്ന തരത്തിലാവും ഭിന്നശേഷിക്കാരെ നിയോഗിക്കുക.
ഭിന്നശേഷിക്കാര്‍ക്ക് നല്‍കിവരുന്ന 1000 രൂപവീതമുള്ള പ്രതിമാസ പെന്ഷന് ജനുവരി ഒന്നുമുതല്‍ 1500 രൂപയായി വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. 4,39,315 പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സര്‍ക്കാരിന് ഇതിലൂടെ 263.58 കോടിയുടെ അധിക ബാധ്യതയാണ് ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി എം.കെ സ്റ്റാലിന് വ്യക്തമാക്കി.
Content Highlights: Tamil Nadu disables work from home M.K Stalin
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..