മന്ത്രി ബസവരാജ് ബൊമ്മൈ നഗരത്തിൽ പരിശോധന നടത്തുന്നു
ബെംഗളൂരു: അതിര്‍ത്തി മാറി പരിശോധനയ്ക്കിറങ്ങി കര്‍ണാടക ആഭ്യന്തരമന്ത്രിയെ ചോദ്യം ചെയ്ത് തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥന്‍. കര്‍ണാടക-തമിഴ് നാട് അതിര്‍ത്തിയിലെ അട്ടിബെലെ ചെക്ക് പോസ്റ്റിന് സമീപത്താണ് സംഭവം നടന്നത്.
കര്‍ണാടകയില്‍ വിവിധ ചെക്ക് പോസ്റ്റുകളില്‍ ലോക്ക് ഡൗണ്‍ ലംഘനമുണ്ടോയെന്ന് പരിശോധന നടത്തുകയായിരുന്നു ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ. എന്നാല്‍ അതിര്‍ത്തി കടന്നെത്തിയ തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥന്‍ മന്ത്രിയുടെ കാര്‍ തടഞ്ഞ് ചോദ്യം ചെയ്തു. ഐഡന്റിറ്റി കാര്‍ഡും യാത്രാ ഉദ്ദേശവുമടക്കമുളള കാര്യങ്ങളാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ചോദിച്ചത്.
മന്ത്രി ഉടന്‍ തന്നെ ബെംഗളൂരു റൂറല്‍ എസ്പിയെ ബന്ധപ്പെട്ടു. അതിര്‍ത്തികടന്നുള്ള പരിശോധനയെക്കുറിച്ച് അന്വേഷിച്ചു. അതിര്‍ത്തിയില്‍ കര്‍ണാടക പൊലീസിനെ വിന്യസിക്കാനും തമിഴ്‌നാട് പൊലീസിനോട് പിന്മാറാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശിച്ചു. അതിര്‍ത്തി കടന്ന് തമിഴ്‌നാട് സ്ഥാപിച്ച ബാരിക്കേഡുകളും പൊലീസ് ഇടപെട്ട് നീക്കം ചെയ്തു.
അതേസമയം തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥന്‍ അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പരിശോധന നടത്തിയെന്നാണ് വിവരം. തമിഴ്‌നാട് പൊലീസിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല.
Content Highlights: Tamil Nadu cops mistakenly stray into Karnataka,question Home Minister Basavaraj Bommai
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..