ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് 827 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. അതേസമയം രോഗബാധയെത്തുടര്‍ന്ന് ഇന്ന് 12 പേരാണ് സംസ്ഥാനത്ത് മരിച്ചത്.

സംസ്ഥാനത്ത്‌ ഏറ്റവും കൂടുതല്‍ പേര്‍ക്ക്‌ രോഗബാധ സ്ഥിരീകരിച്ച ദിവസം കൂടിയാണിത്. കഴിഞ്ഞ ദിവസം 817 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 6 പേര്‍ മരണമടയുകയും ചെയ്തിരുന്നു.  

ഇന്ന് ചെന്നൈയില്‍ മാത്രം 559 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ വൈറസ് ബാധിതരുടെ എണ്ണം 19,372 ആയി.

മഹാരാഷ്ട്രയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് എത്തിയ 936 പേരെ ഇതിനോടകം കോവിഡ് പരിശോധനക്ക് വിധേയമാക്കിയതായി ആരോഗ്യമന്ത്രി വ്യക്തമാക്കി.

Content Highlights: Tamil Nadu confirmed 827 new covid cases and 12 death