ചെന്നൈ: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് കര്‍ഷകരുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് തമിഴാനാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ജനാധിപത്യത്തില്‍ ജനങ്ങളുടെ ആഗ്രഹമാണ് നടപ്പിലാകേണ്ടത്. അതാണ് ചരിത്രം നമ്മേ പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  

കര്‍ഷകര്‍ക്ക് വേണ്ടി പോരാടിയതിലും കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കിയതിലും അഭിമാനിക്കുന്നുവെന്നും സ്റ്റാലിന്‍ പറഞ്ഞു. സഹന സമര വിജയത്തിലൂടെ ഇന്ത്യ ഗാന്ധിയുടെ മണ്ണാണ് എന്ന് കര്‍ഷകര്‍ ലോകത്തിന് കാട്ടിക്കൊടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Highlights: Tamil Nadu CM Stalin welcomes PM Modi's announcement on repealing farm laws