500 മദ്യശാലകള്‍ പൂട്ടും, പകുതി വിലയ്ക്ക് 'അമ്മ' ഇരുചക്രവാഹനം: പഴനിസാമി


നിര്‍ധന സ്ത്രീകള്‍ക്ക് പ്രസവശുശ്രൂഷയ്ക്കായി നല്‍കി വരുന്ന ധനസഹായം 12,000 രൂപയില്‍നിന്ന് 18,000 രൂപയാക്കി ഉയര്‍ത്തി.

ചെന്നൈ: ഒരു ലക്ഷം സ്ത്രീകള്‍ക്ക് ജയലളിതയുടെ പേരില്‍ പകുതി വിലയ്ക്ക് 'അമ്മ' ഇരുചക്ര വാഹനം നല്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. മദ്യനിരോധനത്തിന്റെ ഭാഗമായി 500 മദ്യവില്‍പനശാലകള്‍ പൂട്ടാനും തീരുമാനമായി. മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഞ്ച് ജനപ്രിയ പദ്ധതികളാണ് പഴനിസാമി പ്രഖ്യാപിച്ചത്.

ജോലിയുള്ള സ്ത്രീകള്‍ക്കാണ് ഇരുചക്ര വാഹനം നല്‍കുന്നതില്‍ മുന്‍ഗണന. 20,000 രൂപ വരെയാണ് ഒരാള്‍ക്ക് ഈ പദ്ധതി പ്രകാരം സബ്സിഡി നല്‍കുക. ഇതിലൂടെ പ്രതിവര്‍ഷം 200 കോടി രൂപയാണ് സംസ്ഥാനത്തിന്റെ ബാധ്യത.

തൊഴിലില്ലായ്മ വേതനം ഇരട്ടിയാക്കി. 5000 മത്സ്യബന്ധന തൊഴിലാളികള്‍ക്ക് 8500 കോടി രൂപ ചെലവില്‍ വീട് എന്നിവയാണ് പുതിയ പദ്ധതികള്‍. കൂടാതെ ജയലളിത തുടങ്ങിവെച്ച സമ്പൂര്‍ണ്ണ മദ്യനിരോധനത്തിന്റെ ഭാഗമായി 500 മദ്യവില്‍പനശാലകള്‍ കൂടി പൂട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിര്‍ധന സ്ത്രീകള്‍ക്ക് പ്രസവശുശ്രൂഷയ്ക്കായി നല്‍കി വരുന്ന ധനസഹായം 12,000 രൂപയില്‍നിന്ന് 18,000 രൂപയാക്കി ഉയര്‍ത്തി. സംസ്ഥാനത്തെ ആറു ലക്ഷം സ്ത്രീകള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.

ആദ്യ മന്ത്രിസഭായോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, ജയലളിതയുടെ സത്ഭരണം തുടരുമെന്നും അവരുടെ പേരില്‍ പുതിയ ചില പദ്ധതികള്‍ കൂടി നടപ്പാക്കുകയാണ് ഈ സര്‍ക്കാറിന്റെ ആദ്യ കടമയെന്നും അദ്ദേഹം പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022

More from this section
Most Commented