വനിതാ നേതാവിനെതിരെ അസഭ്യവും ഭീഷണിയും; തമിഴ്‌നാട്ടിലെ BJP നേതാവിന് സസ്‌പെന്‍ഷന്‍


'സ്ത്രീകളെ ദേവിമാരായാണ് ബിജെപി ആരാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യം അവഗണിക്കാനോ കണ്ടില്ലെന്ന് നടിക്കാനോ സാധിക്കില്ല' - ബിജെപി നേതൃത്വം

Suriya Siva | Photo: twitter/reigns_vijay

ചെന്നൈ: തമിഴ്നാട് ബിജെപിയുടെ ഒബിസി വിഭാഗം ജനറല്‍ സെക്രട്ടറി സൂരിയ ശിവയെ പാര്‍ട്ടി പദവിയില്‍നിന്ന് ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. വനിതാ നേതാവിനോട് അശ്ലീവും അധിക്ഷേപവും കലര്‍ന്ന ഭാഷയില്‍ സംസാരിച്ചെന്ന പരാതിയിലാണിത്. തമിഴ്നാട് ബിജെപി ന്യൂനപക്ഷ വിഭാഗം നേതാവിനോടാണ് സൂരിയ ശിവ മോശം ഭാഷയില്‍ സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് എന്നാണ് പരാതി. ഇതിന്റെ ഓഡിയോ ക്ലിപ്പ് സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു.

വനിതാ നേതാവിനെ ഗുണ്ടകളെ അയച്ച് കൊല്ലുമെന്നു ജനനേന്ദ്രിയം ഛേദിച്ച് മറീന ബീച്ചില്‍ എറിയുമെന്നും ഇയാള്‍ ഓഡിയോ ക്ലിപ്പില്‍ ഭീഷണി മുഴക്കിയിരുന്നു. അശ്ലീലം കലര്‍ന്ന ഭാഷയിലായിരുന്നു സംസാരം. സംഭവം വിവാദമായതോടെ വ്യാഴാഴ്ച പാര്‍ട്ടി അച്ചടക്ക സമിതി യോഗം ചേര്‍ന്നു. തുടര്‍ന്ന് ബിജെപി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് അണ്ണാമല നടപടി പ്രഖ്യാപിച്ചു.'ചില ദ്രാവിഡ രാഷ്ട്രീയ പാര്‍ട്ടികളെപ്പോലെ സംഭവം നിസാരമായി വിട്ടുകളയാന്‍ ബിജെപിക്ക് സാധിക്കില്ല' - അണ്ണാമല പറഞ്ഞു. തുടര്‍ന്ന് ആറ് മാസക്കാലത്തേക്ക് എല്ലാ പാര്‍ട്ടി ചുമതലകളില്‍ നിന്നും സൂരിയ ശിവയെ മാറ്റി നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ചു. 'സ്ത്രീകളെ ദേവിമാരായാണ് ബിജെപി ആരാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യം അവഗണിക്കാനോ കണ്ടില്ലെന്ന് നടിക്കാനോ സാധിക്കില്ല' - അണ്ണാമല പറഞ്ഞു. മുതിര്‍ന്ന ഡിഎംകെ നേതാവും എംപിയുമായ തിരുച്ചി ശിവയുടെ മകനാണ് സുരിയ ശിവ. ഇക്കഴിഞ്ഞ മേയിലാണ് ഇയാള്‍ ബിജെപിയില്‍ ചേര്‍ന്നത്.


Content Highlights: Tamil Nadu BJP Suspends Leader Heard Abusing Woman Colleague


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented