ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡി.എം.കെ. നേതൃത്വവുമായി ചര്‍ച്ച നടത്തുന്നതിന് കേരള മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി ചെന്നൈയിലെത്തി. ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്റ്റാലിനുമായി വ്യാഴാഴ്ച രാവിലെ ചര്‍ച്ച നടത്തുമെന്ന് ഉമ്മന്‍ ചാണ്ടി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

ഇന്ന് വൈകീട്ട് ഉമ്മന്‍ ചാണ്ടി ചെന്നൈയില്‍ തമിഴ്‌നാട് കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 41 സീറ്റിലാണ് മത്സരിച്ചത്. എന്നാല്‍ ഇത്തവണ 20-നും 25-നുമിടയിലുള്ള സീറ്റുകളായിരിക്കും കോണ്‍ഗ്രസിന് നല്‍കുക എന്നാണ് ഡി.എം.കെ. നേതൃത്വം സൂചിപ്പിക്കുന്നത്.

നാളത്തെ ചര്‍ച്ചയില്‍ എ.ഐ.സി.സി. പ്രതിനിധികളായി ദിനേശ് ഗുണ്ടുറാവുവും രണ്‍ദീപ് സിങ് സുര്‍ജേവാലയും പങ്കെടുക്കും.

Content Highlights: Tamil Nadu assembly elections; Oommen Chandy discusses seat with mk Stalin in Chennai